Image

മുത്തേടം പഞ്ചായത്തില്‍ അവിശ്വാസത്തെ അനുകൂലിച്ച നാല് അംഗങ്ങളെ ലീഗ് പുറത്താക്കി

Published on 08 May, 2012
മുത്തേടം പഞ്ചായത്തില്‍ അവിശ്വാസത്തെ അനുകൂലിച്ച നാല് അംഗങ്ങളെ ലീഗ് പുറത്താക്കി
നിലമ്പൂര്‍: നിലമ്പൂര്‍ മുത്തേടം പഞ്ചായത്തില്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച നാല് അംഗങ്ങളെ മുസ്ലീം ലീഗ് പുറത്താക്കി. ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് അറിയിച്ചതാണ് ഇക്കാര്യം.രാവിലെ ലീഗ് അവതരിപ്പിച്ച അവിശ്വാസപ്രമേയം സിപിഎം പിന്തുണയോടെ പാസായതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. അവിശ്വാസപ്രമേയത്തെ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നാല് അംഗങ്ങള്‍ക്കും ലീഗ് രാവിലെ വിപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് ഇവര്‍ പ്രമേയത്തെ അനുകൂലിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക