Image

സിപിഎമ്മിനെതിരേ ചന്ദ്രശേഖരന്റെഭാര്യ ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Published on 08 May, 2012
സിപിഎമ്മിനെതിരേ ചന്ദ്രശേഖരന്റെഭാര്യ ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍
കാസര്‍ഗോഡ്: ടി.പി. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ രമ സിപിഎമ്മിനെതിരേ ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.

സിപിഎം എംഎല്‍എമാര്‍ക്ക് ഒഞ്ചിയം സന്ദര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇവിടം സന്ദര്‍ശിച്ചാല്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതില്‍ ഭാഗമാകാന്‍ സിപിഐ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്ന ഇടത് എംഎല്‍എമാരുടെ സംഘത്തില്‍ നിന്ന് സിപിഐ എംഎല്‍എ ഇ.കെ. വിജയന്‍ പിന്‍മാറിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക