അജ്മാന് : യു.എ.ഇ പ്രവാസികള്‍ക്ക് ആവേശമായി സെവന്‍സ്റ്റാര്‍ അജ്മാന് 20/09/2019 വെള്ളിയാഴ്ച സങ്കടിപ്പിച്ച അഖിലേന്ത്യാ ഫുഡ്ബോള്‍ ട്ടൂര്ണ്ണമെന്റില് ആര്.ടി.സി ദുബൈ ജേതാക്കളായി .
യു.എ.ഇ യിലുള്ള പ്രഗല്ഭരായ 24 ഇന്ത്യന്‍ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റിന്റെ വാശിയേറിയ കലാശ പോരാട്ടത്തില്‍ ആര്.ടി.സി ദുബൈയും അല്‍ ഫുറാത്ത് ഗ്രൂപ്പും കളം നിറഞ്ഞ് കളിച്ചപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിച്ചു.തുടര്‍ന്ന് നടന്ന ടൈ ബ്രേക്കറില്‍ അല്‍ഫുറാത്ത് ഗ്രൂപ്പിനെ തോല്‍പ്പിച്ച് ആര്.ടി.സി ദുബൈ ചാമ്പ്യന്മാരായി. സമ്മാനധാന ചടങ്ങില്‍ വിന്നെഴ്സ്സിനുള്ള ട്രോഫി സെവന് സ്റ്റാര്‍ അജ്മാന് പ്രസിഡന്റ് നൗഫല്‍ അരീക്കോട് കൈമാറി രണ്ടാം സ്ഥാനക്കാരായ അല്‍ ഫുറാത്ത് ഗ്രൂപ്പിനുള്ള ട്രോഫി സെവന് സ്റ്റാര്‍ മാനേജര്‍ സുഹൈല്‍ കൈമാറി. മൂന്നാം സ്ഥാനം ഫോറം ഗ്രൂപ്പും നാലാം സ്ഥാനത്തിന് എഫ്.സി പട്ടിശേരിയന്സും അര്‍ഹരായി. ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി ആസിഫ് അല്‍ ഫുറാത്ത് ഗ്രൂപ്പ്,ബെസ്റ്റ് ഡിഫന്‍ഡര്‍ ആയി ഇര്ഫാന് ആര്.ടി.സി ദുബൈ,മികച്ച ഗോള്‍ കീപ്പറായി ആഷിക് അല്‍ഫുറാത്ത് & ആഷിക്ക് ഫോറം ഗ്രൂപ്പ് എന്നിവര്‍ അര്‍ഹരായി.സെവന് സ്റ്റാര്‍ അജ്മാന് കണ്‍വീനര്‍ ലബീബ് വാഴക്കാട്,സാദിക്ക് കൊണ്ടോട്ടി,റൈസല്‍ ,നിയാസ്ബാബു,റാഷിദ് ഓട്ടുപാറ എന്നിവര്‍ നേതൃത്തം നല്കി.സെവന്‍സ്റ്റാര്‍ മുന്‍ മാനേജറും ഇപ്പോള്‍ കെഫ വൈസ് പ്രസിഡണ്ടും ആയ ദിലീപ് കക്കാട്ട് നന്ദിയും രേഖപ്പെടുത്തി.