കറിവേപ്പില (കവിത : രാജന്‍ കിണറ്റിങ്കര)
SAHITHYAM
24-Sep-2019
രാജന്‍ കിണറ്റിങ്കര
SAHITHYAM
24-Sep-2019
രാജന്‍ കിണറ്റിങ്കര

കറിവേപ്പില
എന്തൊരു
സ്‌നേഹമായിരുന്നു
തുടക്കത്തില്‍
തുടച്ചും മിനുക്കിയും
വാടാതെയും
കൊഴിയാതെയും
സംരക്ഷിക്കുന്നത്
കണ്ടപ്പോള്‍
മനസ്സിനെന്ത്
കുളിരായിരുന്നു
ആ സുരക്ഷിത വലയത്തില്‍
ഉള്ളിലെ സൗരഭ്യം
പടര്‍ന്നൊഴുകി
ഒരു നിമിഷം
സ്വയം അടുക്കളയിലെ
രാജ്ഞിയെന്നഹങ്കരിച്ചു
ചൂടും പുകയുമേല്‍ക്കാതെ
ദൂരെ നിന്ന്
സഹയാത്രികരുടെ
മുറിവും പൊള്ളലും
കണ്ട് ചിരിക്കുമ്പോള്‍
ഓര്‍ത്തില്ല
വറചട്ടിയിലാണ്
അവസാനം
തന്റെയും സ്ഥാനമെന്ന്
സനേഹിച്ചവര്‍ക്കൊന്നും
ഉള്ളറിയേണ്ട
പുറം മണമേ വേണ്ടൂ
കണ്ണില്‍ പെട്ടാല്‍
തൂക്കിയെടുത്ത്
വെളിയിലിടും
അത്രയൊക്കെയേ
ഉള്ളൂ ഒരു കറിവേപ്പിലയുടെ
ജീവിതം..

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments