Image

ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനും സാധ്യത; സൂചന നല്‍കി പൃഥ്വിരാജ്

Published on 24 September, 2019
ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനും സാധ്യത; സൂചന നല്‍കി പൃഥ്വിരാജ്

മീപകാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ വാരിക്കൂട്ടിയ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ ലൂസിഫര്‍. നടന്‍ പൃഥ്വീരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന വാര്‍ത്തകള്‍ ഇതിന് പിന്നാലെ ഉണ്ടായിരുന്നു. പിന്നാലെ വാര്‍ത്തകള്‍ സ്ഥിരീകരിച്ച്‌ ചിത്രത്തിന്റെ രണ്ടാംഭാഗം എമ്ബുരാന്‍ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല. അതിന് മുന്‍പുതന്നെ ചിത്രത്തിന് മൂന്നാംഭാഗവും ഉണ്ടാകുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് പൃഥ്വീരാജ്.


'ആശീര്‍വാദത്തോടെ ലാലേട്ടന്‍' എന്ന പരിപാടിയുടെ വേദിയിലാണ് പൃഥീരാജും തിരക്കഥാകൃത്ത് മുരളിഗോപിയുമാണ് മൂന്നാംഭാഗത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്. 'ലാലേട്ടന് ഇഷ്ടപ്പെട്ട ഒരു ചിന്ത, ആന്റണി പെരുമ്ബാവൂര്‍ എന്ന മലയാളത്തിലെ ഒന്നാം നമ്ബര്‍ നിര്‍മ്മാതാവ് പിന്തുണയ്ക്കാന്‍ തീരുമാനിച്ച ഒരു പ്രോജക്‌ട്, മുരളിക്ക് ഏത് സംവിധായകനെ വേണമെങ്കിലും ഏല്‍പ്പിക്കാമായിരുന്നു. അത് എന്നെ വിശ്വസിച്ച്‌ ഏല്‍പ്പിച്ചിടത്താണ് ഞാനൊരു സംവിധായകനായത്. അതിന് എക്കാലത്തേക്കും എനിക്ക് കടപ്പാടുണ്ട്. പിന്നെ അത് ഔപചാരികമായി പറയാത്തത് അദ്ദേഹം ഒരു സഹോദരനെപ്പോലെയാണ് എന്നതുകൊണ്ടാണ്.'പിന്നെ, 'രാജൂ, ആരോടും പറയാന്‍ പാടില്ല' എന്നുംപറഞ്ഞ് മുരളി കാത്തുസൂക്ഷിച്ച രഹസ്യമായിരുന്നു ലൂസിഫര്‍ രണ്ടാംഭാഗത്തില്‍ അവസാനിക്കില്ല എന്നുള്ളത്. 'ലൂസിഫറി'ന്റെ മുഴുവന്‍ കഥ പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ ഞങ്ങള്‍ക്ക് അറിയാമായിരുന്നു.


ആദ്യസിനിമ എടുത്ത് ചളമാക്കിയാല്‍ പിന്നെ അത് പറയേണ്ട കാര്യമില്ലല്ലോ എന്ന് കരുതിയാണ് അത് ആദ്യമേ പറയാതിരുന്നത്' പൃഥ്വി പറഞ്ഞു. ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുന്‍പൊരിക്കല്‍ മുരളി ഗോപി നല്‍കിയ മറുപടിയും വിരല്‍ ചൂണ്ടുന്നത് ലൂസിഫര്‍ മൂന്നാംഭാഗത്തിന്റെ സാധ്യതകളിലേക്കാണ്. ലൂസിഫര്‍ എന്നത് ഒരു ഫ്രാഞ്ചൈസിന്റെ (ഏടുകള്‍) സ്‌റ്റൈലില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഒന്നാണ്. അതിനെക്കുറിച്ചുള്ള ബോധ്യത്തില്‍ തന്നെയാണ് ഞാനും പൃഥ്വിയും ലൂസിഫര്‍ ചെയ്തിരിക്കുന്നത്. 2020 അവസാനത്തോടെ എമ്ബുരാന്റെ ചിത്രീകരണം ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക