Image

ചന്ദ്രശേഖരന്റെ കൊലപാതകികളെ കണ്ടെത്താന്‍ ജ്യോത്സ്യനെ കാണേണ്ട കാര്യമില്ലെന്ന് ചെന്നിത്തല

Published on 07 May, 2012
ചന്ദ്രശേഖരന്റെ കൊലപാതകികളെ കണ്ടെത്താന്‍ ജ്യോത്സ്യനെ കാണേണ്ട കാര്യമില്ലെന്ന് ചെന്നിത്തല
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകികളെ കണ്ടെത്താന്‍ ജ്യോത്സ്യനെ കാണേണ്ട കാര്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഘടകകക്ഷി എംഎല്‍എമാര്‍ ഇടത് എംഎല്‍എമാരുടെ സന്ദര്‍ശനസംഘത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇക്കാര്യങ്ങള്‍ വി.എസിനും അറിയാമെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ സിപിഎമ്മിന്റെ പങ്കിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. സംഭവത്തിന്റെ ഗൂഢാലോചനയില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന കാര്യം കൂടി പോലീസ് അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക