Image

ഓര്‍മയുടെ പൂവിളികളുമായി അരിസോണയില്‍ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു

മനുനായര്‍ Published on 23 September, 2019
ഓര്‍മയുടെ പൂവിളികളുമായി അരിസോണയില്‍ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു
ഫിനിക്‌സ് :ഓര്‍മയുടെ പൂവിളികളുമായി അരിസോണയിലെ മലയാളികള്‍ കെ.എച്ച്.എയുടെ ആഭിമുഖ്യത്തില്‍ പ്രൗഡോജ്ജലമായി ഓണം ആഘോഷിച്ചു. സെപ്തംബര് 14 ന്എ.എസ്.യു. പ്രീപൈറ്ററി അക്കാദമി ഓഡിറ്റോറിയത്തില്‍വച്ചാണ് അത്യന്തം വര്ണ്ണശബളവും ആകര്ഷകവുമായി കൊണ്ടാടിയത്.

രാവിലെ ഗിരിജമേനോന്റെ നേതൃത്വത്തില്‍ സംഘടനയിലെ വനിതകള്‍ ചേര്‍ന്ന ്മനോഹരമായ പൂക്കളമിട്ടു. തുടര്‍ന്ന് ഈ വര്‍ഷത്തെ ആഘോഷപരിപാടിയുടെ ഉല്‍ഘാടനം കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.എച്.ന്‍.എ.) നിയുക്ത പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി, കെ.എച്.എ. പ്രസിഡന്റ് ദിലീപ് പിള്ള, വൈസ് പ്രസിഡന്റ് അജിത സുരേഷ്കുമാര്‍, മറ്റുഭാരവാഹികളായ അനിത പ്രസീദ്, ദീപ്തി ബിനിത്, ആരതി സന്തോഷ് എന്നിവര്‍ ചേര്‍ന്ന ്‌നിലവിളക്കുകൊളുത്തി നിര്‍വഹിച്ചു.

പ്രസിഡന്റ് ദിലീപ് പിള്ള എല്ലാവരെയും ഓണാഘോഷപരിപാടിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്തതോടൊപ്പം അരിസോണയിലെ പ്രവാസി സമൂഹം കെ.എച്.എ. ക്കുനല്‍കിവരുന്ന സഹായസഹകരണത്തിന് സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദിപറയുന്നതായി അറിയിച്ചു. 

ശ്രീസതീഷ് അമ്പാടി കെ.എച്.ന്‍.എ.യുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സദസ്യര്‍ക്കു വിവരിച്ചതോടൊപ്പം, 2021ലെ  കെ.എച്.എന്‍.എയുടെ ആഗോളസമ്മേളന നഗരിയായി അരിസോണയെ തെരഞ്ഞെ ടുത്ത വിവരം സസന്തോഷം അറിയിക്കുന്നതായും, അതിലേക്കു ലോകമെമ്പാടുമുള്ള മലയാളി സമൂഹംപങ്കെടുക്കേണ്ടതിന്റെ ആവിശ്യകതകളെക്കുറിച്ചു ഓര്മപ്പെടുത്തുകയും ചെയ്തു.

ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടികള്‍ക്ക് തുടക്കമായത് അന്‍പതിലധികം വനിതകള്‍ പങ്കെടുത്ത മെഗാതിരുവാതിരകളിയോടെയാണ്.  തുടര്‍ന്ന് മുപ്പത്തഞ്ചിലധികം വനിതകള്‍ പങ്കെടുത്ത മാര്‍ഗംകളി, ഭരതനാട്യം, ഒഡീസിനൃത്തം, മോഹിനിയാട്ടം എന്നിവ കാണികള്‍ക്ക് ഒരുവിത്യസ്ത ആസ്വാദനാനുഭവംനല്കി.

പരമ്പരാഗത ക്രിസ്ത്യന് വേഷമായ പണിച്ചട്ടയും ഞുറുഞ്ഞുടുത്തമുണ്ടും കവണിയും മേക്കാമോതിരവും കൈവളകളും കാല്തളകളും ധരിച്ചു അജി ബിജുചിട്ടപ്പെടുത്തി അരിസോണയുടെ ചരിത്രത്തില് ആദ്യമായി അവതരിപ്പിച്ച മെഗാമാര്‍ഗംകളി കാണികള്‍ക്ക് അത്യപൂര്‍വ കാഴ്ചാനുഭവമായി.

ചെണ്ടമേളത്തിന്റെയും മുത്തുകുടയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ രാജകീയപ്രൌഡിയില്‍ ഓലക്കൂടയും ചൂടി തന്റെപ്രജകളെ കാണാന്‍ മഹാബലി തമ്പുരാന്‍ എഴുന്നള്ളിയത് കാണികളെ ആവേശഭരിതരാക്കിയതോടൊപ്പം അവരെ ഓണത്തിന്റെ ഐതിഹ്യത്തിലേയ്ക്ക് ഒരുനിമിഷം കൂട്ടികൊണ്ടുപോയി. പ്രകാശ് മുണ്ടക്കലാണ്  മഹാബലിയുടെ വേഷവിധാനത്തില്‍ എത്തിയത്.

പതിനൊന്നരയോടെ ആരംഭിച്ചഓണസദ്യക്ക് കേരളത്തിന്റെ പാരമ്പര്യശൈലിയില്‍ ഉതൃട്ടാതിവള്ളംകളിയെ അനുസ്മരിപ്പിക്കുന്ന റ്വഞ്ചിപ്പാട്ടിന്റെ ശീലുകളുടെഅകമ്പടിയോടുകൂടി ആയപ്പോള്‍ തീര്‍ത്തും ഓണാഘോഷം കേരള ഗൃഹാതുരതയോടെ എങ്ങും അലയടിച്ചു. തുടര്‍ന്ന് ഒരുമണിയോടെ 150 ഓളംകലാകാരന്മാര് പങ്കെടുത്ത കലാവിരുന്ന് കാണികളുടെനി ലക്കാത്ത കൈയ്യടികളോടെയും ഹര്ഷാരവത്തോടെയും അരങ്ങേറി.

കലാപരിപാടികള്‍ക്ക് അനിതപ്രസീദ്, ദീപ്തി ബിനിത്, ആരതി സന്തോഷ്എന്നിവര്‍ നേതൃത്വം നല്‍കിയപ്പോള്‍   ഓണസദ്യക്ക് ഗിരീഷ്, സുരേഷ്‌നായര്‍, സുരേഷ് കുമാര്‍, ശ്രീകുമാര്‍ കൈതവന ,കൃഷ്ണകുമാര്‍ പിള്ള, ജോജോ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കിയത്.  ജിന്‍സി ഡിന്‍സ് ,ദിവ്യ പ്രദീപ് , പ്രേംകുമാര്‍, ലേഖനായര്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിപ്രവര്‍ത്തിച്ചു.

ജോലാല്‍ കരുണാകരന്‍പ രിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചപുതിയ തലമുറയിലെസന്നദ്ധ സേവകരെ സദസ്സിനു പരിചയപ്പെടുത്തിയതോടൊപ്പം അവര്ക്ക് പാരിദോഷികങ്ങള്‍ നല്‍കിപ്രോത്സാഹിപ്പിച്ചു. പൊതുകാര്യങ്ങളില്‍ പുതിയതലമുറക്ക് കൃത്യമായപരിശീലനംനല്കുകയും ഇക്കാര്യത്തില്‍ അവരെസജ്ജമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം മാതാപിതാക്കളെപ്പോലെ തന്നെസന്നദ്ധസംഘടനകള്‍ക്കും ഉണ്ടെന്ന് അദ്ദേഹ ംഅഭിപ്രായപ്പെട്ടു.

ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഓരോ അംഗങ്ങള്ക്കും, നിസ്വാര്ഥതയോടെ ചുമതലകള്‍ കൈകാര്യംചെയ്ത സന്നദ്ധസേവകര്‍ക്കും, ഭരണനിര്‍വഹണസമിതി അംഗങ്ങള്ക്കും, കൂടാതെ ഈ പരിപാടിയുടെ വിജയത്തിനായി സാമ്പത്തികസഹായം ചെയ്ത പ്രസ്ഥാനങ്ങള്‍ക്കും,സംഘടനയുടെ പേരില്‍ ഹൃദയങ്കമമായനന്ദിഅറിയിച്ചു.  ദേശീയഗാനാലാപനത്തോടെ ഒരുദിവസംനീണ്ടുനിന്ന ഓണാഘോഷത്തിന് തരശീലവീണു.




ഓര്‍മയുടെ പൂവിളികളുമായി അരിസോണയില്‍ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു
ഓര്‍മയുടെ പൂവിളികളുമായി അരിസോണയില്‍ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു
ഓര്‍മയുടെ പൂവിളികളുമായി അരിസോണയില്‍ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു
ഓര്‍മയുടെ പൂവിളികളുമായി അരിസോണയില്‍ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു
ഓര്‍മയുടെ പൂവിളികളുമായി അരിസോണയില്‍ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു
ഓര്‍മയുടെ പൂവിളികളുമായി അരിസോണയില്‍ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു
ഓര്‍മയുടെ പൂവിളികളുമായി അരിസോണയില്‍ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക