Image

ജോസ് ടോമിനു വിജയാശംസകള്‍: പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക

പി. സി. മാത്യു Published on 23 September, 2019
ജോസ് ടോമിനു വിജയാശംസകള്‍: പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക
ചിക്കാഗോ: യു. ഡി. എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് പ്രവാസി കേരള കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിജയാശംസകള്‍ നേര്‍ന്നു കൊണ്ട് നാഷണല്‍ ടെലി കോണ്ഫറന്‌സു യോഗം നടത്തി.  യോഗത്തില്‍ മുഖ്യാതിഥിയായി തോമസ് ചാഴിക്കാടന്‍ എംപി പങ്കെടുത്തു.  ഒപ്പം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന കള്‍ചറല്‍ ഫോറം പ്രസിഡന്റ് ശ്രീ വര്ഗീസ് പേരയിലും പങ്കെടുത്തു. യു. ഡി. എഫിന് വേണ്ടി ഫ്രാന്‍സിസ് കിഴക്കേകുറ്റ് പങ്കെടുത്തു.

നാഷണല്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര, നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പി. സി. മാത്യു, നാഷണല്‍ കോഓര്‍ഡിനേറ്റര്‍
മാത്തുക്കുട്ടി ആലുംപറമ്പില്‍, നാഷണല്‍ സെക്രട്ടറിമാരായ സണ്ണി കാരിക്കല്‍, തോമസ് എബ്രഹാം, സജി പുതൃക്കയ്യില്‍,നാഷണല്‍ വൈസ് പ്രസിഡന്റ് ബാബു പടവത്തില്‍,  ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം, , ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകര, ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ സി. വര്ഗീസ് മുതലായവര്‍ പങ്കെടുത്തു പ്രസംഗിച്ചു. 

പാലായിലെ സ്ഥിതി വിവരങ്ങള്‍ തോമസ് ചാഴിക്കാടനും വര്ഗീസ് പേരയിലും വിശദമായി പ്രവാസി നേതാക്കളെ ധരിപ്പിച്ചു.  കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ ഇടപെലുകളും പ്രവര്‍ത്തനങ്ങളൂം യു. ഡി. എഫിനെ മുന്‍ നിരയിലേക്ക് കൊണ്ടുവന്നതായും വമ്പിച്ച ഭൂരിപക്ഷത്തോടെ ജോസ് ടോം ജയിക്കുമെന്നും യോഗം വിലയിരുത്തി.  ജനങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു തന്റെ ലീഡര്‍ഷിപ് തെളിയിച്ച സ്ഥാനാര്‍ഥി ആണ് ജോസ് ടോമെന്നും പാലായിലെ ജനങ്ങള്‍ അദ്ദേഹത്തെ ഒരിക്കലും കൈവിടുകയില്ലെന്നും ഒരിക്കല്‍  തന്റെ സഹപ്രവര്‍ത്തകന്‍ കൂടി ആയിരുന്നു ജോസ് ടോമെന്നും ജെയ്ബു കുളങ്ങര പറഞ്ഞു.

ജോസ് കെ. മാണിയുടെ നേതൃത്വത്തെ യോഗം അഭിനന്ദിച്ചു. ഒപ്പം പി. ജെ. ജോസെഫിന്റെ സഹകരണത്തിനും യോഗം അഭിനന്ദനങ്ങള്‍ നേര്‍ന്നു.  യോഗത്തില്‍ പി. സി. മാത്യു സ്വാഗതവും മാത്യുക്കുട്ടി ആലുംപറമ്പില്‍ നന്ദിയും പ്രകാശിപ്പിച്ചു.

ജോസ് ടോമിനു വിജയാശംസകള്‍: പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക