Image

ദൈവത്തെ വാഞ്ചിക്കുക, മുഖാമുഖം കാണുക: ഇവാഞ്ചലിസ്റ്റ് റാം ബാബു (പി. സി. മാത്യു)

പി. സി. മാത്യു Published on 23 September, 2019
ദൈവത്തെ വാഞ്ചിക്കുക, മുഖാമുഖം കാണുക: ഇവാഞ്ചലിസ്റ്റ് റാം ബാബു   (പി. സി. മാത്യു)
ഡാളസ്: ദൈവത്തെ പ്രാപിക്കുവാനായി സമര്‍പ്പണത്തോടെയും നിച്ഛയ ദാഷ്ട്യത്തോടെയും ഒരു ആഗ്രഹം മനുഷ്യര്‍ക്കുണ്ടാകേണമെന്നും ദൈവവുമായി കണ്ടു മുട്ടേണമെന്നും ഇവാഞ്ചലിസ്‌റ് റാം ബാബു അഗപ്പേ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രിയുടെ പതിമൂന്നാമത് 'എഴുന്നു പ്രകാശിക്ക' (അൃശലെ മിറ ടവശില) കോണ്‍ഫെറെന്‍സിനു സമാപനം  കുറിച്ചുകൊണ്ട് നടന്ന പ്രസംഗത്തില്‍ നിറഞ്ഞ സദസില്‍ ഉദ്‌ബോധിപ്പിച്ചു.  ദാവീദ് രാജാവായിരുന്നിട്ടും ദൈവീക പ്രകാരങ്ങളെ നോക്കി തന്റെ സ്‌നേഹം പ്രകടിപ്പിക്കുന്നു. ദൈവീക ഗേഹത്തിന്റെ കാവല്‍ക്കാരന്‍ ആകുവാന്‍ പോലും തയ്യാറായിട്ടുള്ള എളിയ ദാസനായി അദ്ദേഹം തന്റെ അഗ്രവും എളിമത്വവും കാട്ടി. നാമും ദാവീദിനെ പോലെ എത്ര ഉയരത്തില്‍ എത്തിയാലും എളിമത്വം ഉള്ളവരായിരിക്കണം.

റാം ബാബു തുടര്‍ന്നു: പതിനെട്ടാമത്തെ വയസ്സില്‍ വിശുദ്ധ വേദപുസ്തകം വായിക്കുന്നതിനു അനുവാദമില്ലാതിരുന്ന താന്‍ സ്വന്തം പിതാവിനെ ഭയന്ന് ടോയ്‌ലെറ്റില്‍ ഇരുന്നു പോലും ബൈബിള്‍ വായിക്കുമായിരുന്നു.  തുടര്‍ന്ന് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും നേരിട്ട എതിര്‍പ്പുകളെയും വെല്ലുവിളികളെയും നേരിട്ട് കഴിഞ്ഞ മുന്ന് ദശാബ്ദത്തിലധികം കര്‍ത്താവിന്റെ വേല ചെയ്യുവാന്‍ ഇടയായി.  രണ്ടായിരത്തില്‍ പരം അംഗങ്ങളുള്ള ചര്‍ച് ബാംഗ്ലൂരില്‍ സ്ഥാപിച്ചു.  പതിനായിരക്കണക്കിനാളുകള്‍ പെങ്കെടുക്കുന്ന ക്രൂസേഡുകളില്‍ പ്രസംഗിച്ചു. അനേക ആത്മാക്കളെ നേടി. ദൈവം തന്റെ ജീവിതത്തില്‍ ചെയ്യുന്ന എല്ലാ നല്ലകാര്യങ്ങള്‍ക്കും അദ്ദേഹം ദൈവത്തിനു നന്ദി കരേറ്റി.

അഗപ്പേ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രിയുടെ ഫൗണ്ടറും സീനിയര്‍ പാസ്റ്ററുമായ  ഷാജി കെ. ഡാനിയേല്‍, മിസ്സസ് ഷൈനി ചെറിയാന്‍ ഡാനിയേല്‍, പാസ്റ്റര്‍ കോശി ചെറിയാന്‍, പാസ്റ്റര്‍ ജോര്‍ജ് വര്ഗീസ്, പാസ്റ്റര്‍ ജെഫെറി ജേക്കബ്, പാസ്റ്റര്‍ ജോണ്‍ എബ്രഹാം, പാസ്റ്റര്‍ സോമ ശേഖരന്‍ മുതലായവര്‍ കോണ്‍ഫെറെസിന് നേതൃത്വം നല്‍കി. സമാപന ദിവസമായതിനാല്‍ അഗപ്പേ ചര്‍ച്ചിന്റെ ഹാള്‍ നിറച്ചും ഭക്ത ജനങ്ങളാല്‍ നിറഞ്ഞിരുന്നു. ഡാളസിലെ ഇതര സഭകളില്‍ നിന്നും പാസ്റ്റര്‍മാരും മറ്റു വിശ്വാസികളും കോണ്ഫറന്‌സില്‍ പങ്കെടുത്തു സമാപന യോഗം അനുഗ്രഹകരമാക്കി. 

തുടര്‍ന്നു റാം ബാബു: വിശ്വസികളുടെ പിതാവെന്നറിയപ്പെടുന്ന അബ്രഹാമിനെ നോക്കിയാല്‍ അദ്ദേഹം ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ചത് ബൈബിള്‍ വായിച്ചിട്ടല്ല. എന്നാല്‍ ദൈവത്തിന്റെ പ്രകൃതിയും സ്വഭാവവും എബ്രഹാം തിരിച്ചറിഞ്ഞിരുന്നു.  അബ്രഹാമിന്റെ വിശ്വാസത്തെ നീതിക്കായി കണക്കിട്ടപ്പോള്‍ റോമര്‍ക്കെഴുതി യ ലേഖനത്തിലെ നാലാം അധ്യായം ഇരുപത്തിമൂന്നാം വാക്യത്തില്‍ ' അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നത് അവനെ മാത്രം അല്ല, നമ്മെ വിചാരിച്ചും കൂടി എഴുതിയിരിക്കുന്നു.'  ആയതിനാല്‍ വിശ്വസത്താല്‍ നമുക്കും അത്ഭുതവും അനുഗ്രഹങ്ങളും പ്രാപിക്കാം. ഞാന്‍ ഒരിക്കലും മാറാത്ത ദൈവമാകുന്നു എന്ന് ദൈവം പറയുമ്പോള്‍ യേശു പറഞ്ഞു 'ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു'.  പിതാവായ ദൈവത്തിന്റെ ശരിയായ പ്രാതിനിത്യം യേശു മാത്രമാണ്. അതിനു ഒരു സംശയവും വേണ്ട.   യോഹന്നാന്‍ പത്താം അധ്യായം ഒന്‍പതാം വാക്യം ' ഞാന്‍ വാതില്‍ ആകുന്നു; എന്നിലൂടെ കടക്കുന്നവന്‍ രക്ഷപെടും; അവന്‍ അകത്തു വരികയും പുറത്തു പോകയും മേച്ചല്‍ കണ്ടെത്തുകയും ചെയ്യും.' എന്ന് എഴുതിയിരിക്കുന്നു.  യേശുവില്‍ വിശ്വസിക്ക. യേശുവിനെ കണ്ടവര്‍ പിതാവിനെ കണ്ടിരിക്കുന്നു എന്ന് യേശു തന്നെ പ്രസ്താവിച്ചിരിക്കുന്നു.

മോശ കാട്ടില്‍ വച്ച് മുള്‍പടര്‍പ്പു കത്തുന്നത് കണ്ടപ്പോള്‍ അത് ഒരു സാധാരണ സംഭവമായിട്ടും അങ്ങോട്ട് അടുത്ത് വന്നപ്പോളാണ് തീയുണ്ട് എന്നാല്‍ ഉണങ്ങിയ മുള്ളുകള്‍ കത്തിയെരിയുന്നില്ല എന്നവന്‍ മനസ്സിലാക്കിയത്. അടുത്ത് വന്നപ്പോളാണ് ദൈവം അവനോടു സംസാരിച്ചത്.  നാം ദൈവത്തോടടുക്കുമ്പോള്‍ ഒരു ഒറ്റ എന്‍കൗണ്ടറിലൂടെ അഥവാ ബന്ധപ്പെടലിലൂടെ നമ്മുടെ ജീവിതം തന്നെ മാറി മറിയും.  അതാണ് മോശക്കും സംഭവിച്ചത്. ഇസ്രായേല്‍ ജനത്തെ നയിക്കുവാന്‍ ദൈവം മോശയെ അവിടെവെച്ച് തിരഞ്ഞെടുത്തു. 

നാം സാധാരണ പള്ളിയില്‍ പോകുമ്പോള്‍ ഒന്നും സംഭവിക്കുന്നില്ല, കാരണം അവിടെ നടക്കുന്ന ചടങ്ങുകള്‍ നമുക്ക് മുന്‍കൂട്ടി തന്നെ അറിയാം. ചിലേടത്തു പാസ്റ്റര്‍മാര്‍ ഒരു പ്രാര്‍ത്ഥനയോടെ തുടങ്ങും. പിന്നെ മൂന്നോ നാലോ പാട്ടുകള്‍ പാട്ടുകാര്‍ പാടും. പിന്നെ സാക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ ആയി. ഇല്ലെങ്കിലും സാരമില്ല. പിന്നെ ചില അനൗണ്‍സ്‌മെന്റുകള്‍ നടക്കും. അതിനു ശേഷം പാസ്റ്റര്‍ ചുരുക്കത്തില്‍ പ്രസംഗിക്കാന്‍ തുടങ്ങി നീട്ടി ബോറടിപ്പിച്ചു നിര്‍ത്തും.  എല്ലാം ഒരു സ്ഥിരം പല്ലവി തന്നെ.  അപ്പോള്‍ നാം ഒന്നും പുതുതായി അനുഭവിക്കുന്നില്ല. എന്നാല്‍ ദൈവവുമായി നിങ്ങള്‍ എന്‍കൗണ്ടര്‍ ചെയ്യുമ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു നാം പുതിയ സൃഷ്ടിയായി മാറും. അപ്പോള്‍ ജീവിതത്തില്‍ നിങ്ങള്‍ ദൈവത്തിന്റെ മഹത്വം അനുഭവിക്കും. ദൈവം ഇടപെടുമ്പോള്‍ കാലത്തിനോ സമയത്തിനോ അത് ബാധകമല്ല. സാറ തൊണ്ണൂറാമത്തെ വയസ്സില്‍ ഗര്ഭണിയായതു ദൈവം ഇടപെട്ടപ്പോള്‍ സാറയുടെ യുവത്വം തിരികെ വന്നതുകൊണ്ടാണ്. അവിടെ സമയവും കാലവും മാറിനിന്നതായി കാണാം.  അതുകൊണ്ടു നാമും ദൈവത്തിനു പ്രവര്‍ത്തിക്കാന്‍ നമ്മുടെ ജീവിതത്തില്‍ അവസരം കൊടുക്കുക. ദൈവത്തെ ഹൃദയത്തില്‍ ആഗ്രഹിക്കുക, ദൈവവുമായി ബന്ധപ്പെടുക....നിങ്ങളുടെ ജീവിതത്തിലെ, ഭൂതകാലത്തെ തിരുത്തി പുതിയ സൃഷ്ടിയാക്കി മാറ്റുവാന്‍, നിങ്ങളുടെ ജീവിതത്തെ 'നന്മയും കരുണയും എന്നെ പിന്തുടരുന്നു' എന്ന് പറയിപ്പിക്കുവാന്‍ ദൈവം ശക്തനാണ്.

കോണ്ഫറന്‍സില്‍ പങ്കെടുത്തവര്‍ പ്രാര്‍ത്ഥനക്കായി മുമ്പോട്ടു വരുകയും  റാം ബാബു ഓരോരുത്തര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.  വളരെ വൈകിയിട്ടും ശുശ്രൂഷകള്‍ എല്ലാം തന്നെ കഴിഞ്ഞ ശേഷമാണ് വിശ്വാസികള്‍ പിരിഞ്ഞു പോയത്.  പങ്കെടുത്ത ഏവര്‍ക്കും സീനിയര്‍ പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍ നന്ദി അറിയിച്ചു.
ദൈവത്തെ വാഞ്ചിക്കുക, മുഖാമുഖം കാണുക: ഇവാഞ്ചലിസ്റ്റ് റാം ബാബു   (പി. സി. മാത്യു)
Join WhatsApp News
മനുഷരെ വഞ്ചിച്ചാല്‍ 2019-09-23 13:33:17
 മനുഷരെ വഞ്ചിക്കാന്‍ പഠിച്ചാല്‍  ദൈവത്തെ കണ്ടു എന്ന് പറഞ്ഞു കൂടുതല്‍ പേരെ പറ്റിക്കാന്‍ സാദിക്കും. ഇ ഭൂമിയില്‍ ഒരിക്കലും വിഡ്ഢികള്‍ക്കു കുറവ് വരുകയില്ല. രാഷ്ട്രീയക്കാരനും  മത തൊഴിലാളികള്‍ക്കും അനുയായികള്‍ എന്ന വിഡ്ഢികളെ കബളിപ്പിച്ചു  എന്നും സുഖം അനുഭവിക്കാം, കണ്ടില്ലേ ഹൂസ്ടനില്‍ മറ്റൊരു തട്ടിപ്പുകാര്‍ കൈ പിടിച്ചു നടക്കുന്നു, അവര്‍ക്ക് ഹല്ലെലുയ്യ പാടാന്‍ കുറെ വര്‍ഗീയ വാദികളും.
Moses 2019-09-23 15:45:55
മോശക്ക് പോലും പിന്നാംപുറമെ കാണിച്ചു കൊടുത്തുള്ളൂ। അപ്പോഴാണ് കാക്കത്തൊള്ളായിരം പുരോഹിതർ നേരിട്ട് കാണാം എന്ന് പറയുന്നത്
മൂണിംഗ് നടത്തുന്ന ദൈവം 2019-09-23 16:43:00
പുറപ്പാട് ൩൩:20  നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.
21 ഇതാ, എന്റെ അടുക്കൽ ഒരു സ്ഥലം ഉണ്ടു; അവിടെ ആ പാറമേൽ നീ നിൽക്കേണം.
22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും.
23 പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.
യഹോവയുടെ കുണ്ടി മാത്രം ആണ് മോശ കണ്ടത് 
 
കോസ്മെറ്റിക് സര്‍ജന്‍ ദൈവം 2019-09-23 22:06:28

ഇവാഞ്ചലിസ്‌റ് റാം ബാബു അഗപ്പേ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രി- ആര്‍ട്ടിക്കിള്‍- ഒരു അവലോകനം. {Quotes in highlights}

ദൈവവുമായി കണ്ടു മുട്ടേണമെന്നും- കണ്ടു മുട്ടുക എന്നാല്‍ എന്താണ് ഉദേശിക്കുന്നത്? യുവ തലമുറയുടെ ഭാഷയില്‍ തമ്മില്‍ തല്ലുക, ടെറ്റിംഗ് എന്നൊക്കെ ആവാം!

ദാവീദ് രാജാവായിരുന്നിട്ടും ദൈവീക പ്രകാരങ്ങളെ നോക്കി തന്റെ സ്‌നേഹം പ്രകടിപ്പിക്കുന്നു. ദൈവീക ഗേഹത്തിന്റെ കാവല്‍ക്കാരന്‍ ആകുവാന്‍ പോലും തയ്യാറായിട്ടുള്ള എളിയ ദാസനായി അദ്ദേഹം തന്റെ അഗ്രവും എളിമത്വവും കാട്ടി. നാമും ദാവീദിനെ പോലെ എത്ര ഉയരത്തില്‍ എത്തിയാലും എളിമത്വം ഉള്ളവരായിരിക്കണം.- ദാവീദ് ഉയരത്തില്‍ കയറിയപോള്‍ കണ്ടത് ഊരിയാവിന്‍റെ സുന്ദരി ഭാര്യ നന്ഗ്ന ആയി കുളിക്കുന്നത് ആണ്. പിന്നത്തെ കഥ നിങ്ങള്‍ തന്നെ വായിക്കുക.

തുടര്‍ന്നു റാം ബാബു: വിശ്വസികളുടെ പിതാവെന്നറിയപ്പെടുന്ന അബ്രഹാമിനെ നോക്കിയാല്‍ അദ്ദേഹം ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ചത് ബൈബിള്‍ വായിച്ചിട്ടല്ല. എന്നാല്‍ ദൈവത്തിന്റെ പ്രകൃതിയും സ്വഭാവവും എബ്രഹാം തിരിച്ചറിഞ്ഞിരുന്നു.  അബ്രഹാമിന്റെ വിശ്വാസത്തെ നീതിക്കായി കണക്കിട്ടപ്പോള്‍......ഇ എബ്രഹാം ഒരു കൊള്ളക്കാരന്‍ ആയിരുന്നു. പ്രാചീന കൊള്ളക്കാരന്‍ വെറും കോഴി കള്ളന്‍ അല്ല. വെട്ടിയും കുല ചെയിതും എതിരാളികളെ നശിപ്പിച്ചു അവരുടെ പെണ്ണുങ്ങളെ സൊന്തം ആക്കി, കുറെക്കാലം ഉപയോഗിച്ച ശേഷം അടിമകള്‍ ആക്കി വില്‍ക്കുന്നവര്‍ ആയിരുന്നു. ഇത്തരം കൊള്ളയുടെയും അടിമ കച്ചവടത്തിന്‍റെയും പത്തു ശതമാനം പുരോഹിതനും കൊടുത്തിരുന്നു. എന്തിനു ഏറെ; ഭാര്യ സാറയെ രണ്ടു പ്രാവശ്യം വേശ്യആയി വിട്ടു ധാരാളം പണം എബ്രഹാം ഉണ്ടാക്കി.- ഇതാണോ നിങ്ങളുടെ റാം ബാബു ഉദേശിക്കുന്നത്?

യേശുവിനെ കണ്ടവര്‍ പിതാവിനെ കണ്ടിരിക്കുന്നു എന്ന് യേശു തന്നെ പ്രസ്താവിച്ചിരിക്കുന്നു.- യേശു എന്ന ഇതിഹാസ പുരുഷന്‍ യഥാര്‍ത്ഥം എങ്കില്‍ തന്നെ ബി സി ഇ 10 – സി ഇ 33 കാലഘട്ടം ആണ്. ഇതിനു മുമ്പും ശേഷവും ഉള്ള ജനം യേശുവിനെ കണ്ടിട്ടില്ല. അപ്പോള്‍ ദൈവം ഒരു മുപ്പതു വര്‍ഷം മാത്രം ജീവിച്ചു എന്ന് അനുമാനിക്കാം അല്ലേ!

അടുത്ത് വന്നപ്പോളാണ് ദൈവം അവനോടു സംസാരിച്ചത്- അപ്പോള്‍ ദൈവത്തിനു സ്ഥല പരിമിധി ഉണ്ട് അല്ലേ! ദൈവം നിങ്ങളോട് സംസാരിക്കുന്നു എന്നതും; നിങ്ങള്‍ ദൈവത്തിനോട് സംസാരിച്ചു എന്ന്  തോന്നുന്നതും സിസ്കൊഫ്രീനിയ എന്ന മനോരോഗം ആണ്. ഇത്തരക്കാര്‍ കൂട്ട നരഹത്യ നടത്തിയവരോ കൂട്ട ആല്‍മഹത്യ നടത്തിയവരോ ആണ്.- എന്തിനു ഏറെ പറയുന്നു. ചിന്തിക്കാന്‍ ഉള്ള ശേഷി ഇപ്പോഴും ഉള്ളവര്‍ ചിന്തിക്കുക....

ദൈവം ഇടപെടുമ്പോള്‍ കാലത്തിനോ സമയത്തിനോ അത് ബാധകമല്ല. സാറ തൊണ്ണൂറാമത്തെ വയസ്സില്‍ ഗര്ഭണിയായതു ദൈവം ഇടപെട്ടപ്പോള്‍ സാറയുടെ യുവത്വം തിരികെ വന്നതുകൊണ്ടാണ്. -അപ്പോള്‍ ദൈവം  ഇടപെടുമ്പോള്‍  പെണ്ണുങ്ങള്‍ ഗര്‍ഭിണി ആകും അല്ലേ!. നിങ്ങളുടെ ദൈവം എന്താ വിത്ത് മൂരിയോ? യുവത്യം തിരികെ കൊണ്ട് വരുന്ന ദൈവം എന്താ ലാക്ടോ കലാമിനോ? അതോ കോസ്മെറ്റിക് സര്‍ജനോ?

 എന്തിനു ആണ് പണ്ഡിതന്‍ എന്ന ഭാവത്തില്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ വിളമ്പി കുറെ പാമരരുടെ സദസില്‍ കപട വേഷംകെട്ടി ആടുന്നത്?- andrew

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക