Image

കടല്‍ക്കൊല: കേരളത്തിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് വീണ്ടും ഇറ്റലി

Published on 07 May, 2012
കടല്‍ക്കൊല: കേരളത്തിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് വീണ്ടും ഇറ്റലി
ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കേരളത്തിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് വീണ്ടും ഇറ്റലി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഇറ്റലി നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. ഇന്ത്യയും ഇറ്റലിയും തമ്മിലാണ് പ്രശ്നം. നാവികരെ കസ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ കേരള പോലീസിന് അധികാരമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ നാവികര്‍ സൈനിക ഡ്യൂട്ടിയിലായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്ക് ഇറ്റാലിയന്‍ നിയമമനുസരിച്ച് പരിരക്ഷയുണ്ടെന്നും ഇറ്റലി വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക