Image

ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനം

Published on 22 September, 2019
ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനം
ഹൂസ്റ്റണ്‍: വ്യക്തിപരമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതു വഴി ഇന്ത്യയും കൈവരിച്ച അത്യുജ്വല നേട്ടമായി ഹൗഡി മോദി സ്വീകരണം. ഇത്ചരിത്ര സംഭവം.

പ്രസിഡന്റ് ട്രമ്പ് സമ്മേളനത്തിനു എത്തി എന്നതു മാത്രമല്ല പ്രധാനമന്ത്രിയുമായി ഉറ്റ ചങ്ങാത്തം വിളിച്ചോതുന്നതായി പ്രസംഗവും പെരുമാറ്റവും.ആദ്യമെ ട്രമ്പിനെ പ്രസംഗത്തിനു ക്ഷണിച്ച മോദി 'അബ് കി ബാര്‍ ട്രമ്പ് സര്‍ക്കാര്‍' (ഈ പ്രാവശ്യം ട്രമ്പ് സര്‍ക്കര്‍) എന്ന പഴയ മുദ്രാവാക്യം ആവര്‍ത്തിക്കാനും മറന്നില്ല. ട്രമ്പിന്റെ മുദ്രാവാക്യം 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍' എന്നത്മുഖ്യ പ്രസംഗത്തില്‍ മോദി പറയുകയും ചെയ്തു.

2017 ല്‍ താങ്കളുടെ കുടുംബത്തെ എനിക്ക് പരിചയപ്പെടുത്തി. ഇന്ന് എന്റെ ലക്ഷക്കണക്കിനു് കുടുംബാംഗങ്ങളെ താങ്കള്‍ക്ക് പരിചയപ്പെടുത്തുന്നുവെന്ന് മോദി പറഞ്ഞു

ട്രമ്പിനെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു എന്നതു മാത്രമല്ല ഹിന്ദിയില്‍ ഒരു മണിക്കൂറോളം നീണ്ട മോദിയുടെ പ്രസംഗം അദ്ധേഹം സദസിലിരുന്നു കേള്‍ക്കുകയും ചെയ്തു. ഇത് അത്യപൂര്‍വം. പ്രസംഗം കഴിഞ്ഞാല്‍ പ്രസിഡന്റ് സ്ഥലം വിടുകയാണു പതിവ്.

വലിയ മനുഷ്യന്‍, മികച്ച നേതാവ്, എന്റെ സുഹൃത്ത് എന്നാണ് മോദിയെ ട്രമ്പ്വിശേഷിപ്പിച്ചത്.

ഇസ്ലാമിക ഭീകരതയെ ശക്തമായി നേരിടുമെന്നു ട്രമ്പ് പറഞ്ഞപ്പോള്‍ മോദിയടക്കമുള്ളവര്‍ കയ്യടിച്ച് എഴുന്നേറ്റു നിന്നു പിന്തുണ പ്രകടിപ്പിച്ചതും ശ്രദ്ധേയമായി.

രണ്ടു നേതാക്കളുടെയും പ്രസംഗത്തില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായില്ല. ചെയ്ത കാര്യങ്ങള്‍, കൈവരിച്ച നേട്ടങ്ങള്‍, ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ ശക്തി ഇതൊക്കെയാണു ഇരുവരും പറഞ്ഞത്. രണ്ടു പേരും വലിച്ചു നീട്ടി പറയുകയും ചെയ്തു. സബ്കാ വികാസ് എന്ന മുദ്രാവക്യം ആവര്‍ത്തിച്ചാണു മോദി പ്രസംഗം അവസനിപ്പിച്ചത്.

നേരത്തെ മോദിയെ സ്വാഗതം ചെയ്തകോണ്‍ഗ്രസംഗം സ്റ്റെനി ഹോയര്‍ ഇന്ത്യയുടെയും അമേരിക്കയുടെ ജനാധിപത്യത്തിലും സെക്കുലറിസത്തിലുമുള്ള വിശ്വാസം ചൂണ്ടിക്കാട്ടി. ഗാന്ധിജിയേയും നെഹ്രുവിനെയും അദ്ധേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇത്രയും വലിയ ചടങ്ങില്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചത് തികച്ചും പിള്ളേരുകളി പോലെ ആയിപ്പോയതും ശ്രദ്ധിക്കപ്പെട്ടു. ദേശീയഗാനം ഭംഗിയായി പാടാന്‍ അറിയാവുന്നവര്‍ ഹൂസ്റ്റനിലില്ലേ?

ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസംഗങ്ങളില്‍ ഇല്ലിനോയിയില്‍ നിന്നുള്ള രാജാ ക്രുഷണമൂര്‍ത്തി മാതമാണ് എത്തിയത്. കഷ്മീര്‍ പ്രശ്‌നത്തില്‍ പ്രതികരിച്ച ന്യു യോര്‍ക്കില്‍ നിന്നൂള്ള കോണ്‍ഗ്രസംഗം ടൊം സുവോസിയും കോണ്‍ഗ്രസ് വുമന്‍ കരലിന്‍ മലനിയും എത്തി. ഒട്ടേറേകോണ്‍ഗ്രസംഗങ്ങളും സെനറ്റര്‍മാരും കെന്റക്കി ഗവര്‍ണര്‍ മാറ്റ് ബെവിനും പങ്കെടുത്തവരില്പെടുന്നു.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നു പ്രസിഡന്റ് ട്രമ്പ് പറഞ്ഞു. ഇത് ശരിക്കും ചരിത്രപരമാണ്. 50,000 പേര്‍ പങ്കെടുക്കുന്നു.

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ 600 മില്യന്‍ പേരാണു ഇന്ത്യയില്‍ വോട്ട്ചെയ്തത്. അതില്‍ തകര്‍പ്പന്‍ വിജയം നേടിയ മോദിയെ അഭിനന്ദിക്കുന്നു.

ഹൂസ്റ്റനിലെ പ്രളയവും ട്രമ്പ് പരാമര്‍ശിച്ചു. എല്ലാ സഹായവുമായി ഫെഡറല്‍ ഗവണ്മെന്റ് നിങ്ങളുടെ കൂടെയുണ്ട്.

നാലു മില്യനുള്ള ഇന്ത്യന്‍ അമരിക്കന്‍ ജനത അമേരിക്കക്കു നല്‍കുന്ന സംഭാവനകളില്‍ സന്തോഷമുണ്ട്.കേന്ദ്ര മന്ത്രി ജയശങ്കറെയും ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ കെന്നത്ത് ജെസറ്ററെയും ട്രമ്പ് അഭിനന്ദിച്ചു.

ഇന്ത്യയുമായുള്ള ബന്ധം ഡൊണള്‍ഡ് ട്രമ്പിന്റെ കാലത്തെതിനേക്കാള്‍ മെച്ചമായിരുന്ന കാലമില്ലെന്നു പ്രസിഡന്റ് പറഞ്ഞു. ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനായി നിരവധി പ്രതിരോധ കരാറുകളില്‍ ഉടന്‍ ഒപ്പുവെക്കും

രണ്ടു രാജ്യങ്ങലുടെയും ഭരണഘടന തുടങ്ങുന്നത് വി, ദി പീപ്പിള്‍ എന്നു പറഞ്ഞാണ്. ഇത് ജനകീയ പങ്കാളിത്തെയും പൗരന്മാരോടുള്ള ബഹുമാനത്തേയും സൂചിപ്പിക്കുന്നു.

രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഇന്ത്യയും യുഎസും മനസ്സിലാക്കുന്നു. അതിര്‍ത്തി സുരക്ഷ അമേരിക്കയ്ക്ക് പ്രധാനമാണ്.അത് ഇന്ത്യയ്ക്കും പ്രധാനമാണ്. ഞങ്ങള്‍ അത് മനസിലാക്കുന്നു.

തെക്കന്‍ അതിര്‍ത്തി സുരക്ഷിതമാക്കാനും അനധികൃത കുടിയേറ്റം തടയാനുംനടപടി സ്വീകരിക്കുന്നു.20,000 പട്ടാളക്കാരെ അവിടെ നിയോഗിച്ചു

അമേരിക്കന്‍ പൗരന്മാരാണു നമുക്കു പ്രധാനം. അനധികൃത കുടിയേറ്റം നിയമാനുസ്രുത കുടിയേറ്റക്കാര്‍ക്ക് അന്യായമാണ്.

മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വഴി ഒരു ദശാബ്ദത്തിനുള്ളില്‍ 300 മില്യന്‍ പേരെ ദാരിദ്ര്യത്തില്‍ നിന്നു മോചിപ്പിച്ചു.

ഒഹായോയില്‍ സ്റ്റീല്‍ കമ്പനിയില്‍ ജെ.എസ്.ഡബ്ലിയു എന്ന കമ്പനി 500 മില്യന്‍ നിക്ഷേപം നടത്തി.

അമേരിക്കയില്‍ തൊഴിലില്ലായ്മ കഴിഞ്ഞ 51 വര്‍ഷത്തിലെ ഏറ്റവും ക്രഞ്ഞ നിരക്കിലാണ്.ഇന്ത്യന്‍ അമേരിക്കരുടെ തൊഴിലില്ലായം മൂന്നിലൊന്നുകുറഞ്ഞു. ടെക്‌സസിലെ തൊഴിലില്ലായ്മ നിലവില്‍ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കിലാണ്.

മെഡിക്കല്‍ രംഗത്ത് ഇന്ത്യാക്കാര്‍ ചെയ്യുന്ന സേവനങ്ങളും ട്രമ്പ് അനുസ്മരിച്ചു.

'ഇന്ത്യയിലും യുഎസിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ കാണുന്നു: ബ്യൂറോക്രസിയെ വെട്ടിക്കുറയ്ക്കുകയും റെഡ് ടേപ്പ് ഇല്ലാതാക്കുകയും വഴിആളുകള്‍ മുമ്പെങ്ങുമില്ലാത്തവിധം അഭിവൃദ്ധി പ്രാപിക്കുന്നു.

യുഎസില്‍ നിന്ന് പ്രതിവര്‍ഷം 5 ദശലക്ഷം ടണ്‍ പ്രക്രുതിവാതകംവാങ്ങാമെന്ന ഇന്ത്യന്‍ കമ്പനിയുടെ കരാറില്‍സന്തോഷമുണ്ടെന്ന് ട്രമ്പ് പറഞ്ഞു.

ഇന്ത്യ-അമേരിക്ക ബന്ധത്തെ നിര്‍വചിക്കുന്ന എല്ലാം ആഘോഷിക്കാനാണ് പ്രധാനമന്ത്രി മോദിയും ഞാനും ഹ്യൂസ്റ്റണിലെത്തിയത്.

മോദിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചു കൊണ്ടാണു ട്രമ്പ് പ്രസംഗം അവസാനിപ്പിച്ചത്.

തന്റെ പ്രസംഗത്തില്‍ മോദി വിനയാന്വിതനായി. ഈ പരിപാടിയെ 'ഹൗഡി മോദി' എന്ന് വിളിക്കുന്നു. പക്ഷേ ഞാന്‍ ആരുമല്ല. 130 കോടി ഇന്ത്യക്കാരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍.

ഇന്ത്യയും അമേരിക്കയും തമ്മില്‍ പുതിയ കെമിസ്ട്രി രൂപം കൊള്ളുകയാണ്.

നാനാത്വം ജനാധിപത്യത്തിന്റെ ഭാഗമാണ്. ഇന്ത്യ നാനാ രംഗത്തും മുന്നേറുന്നു. പണ്ട് വ്യവസായം തുടങ്ങാന്‍ അനുമതിക്കു കാത്തു നില്‌ക്കേണ്ടിരുന്നെങ്കില്‍ ഇന്നത് മണിക്കൂറുകള്‍ക്കം സാധിതമാകും

370-ം വകുപ്പ് ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ വികസനം നഷ്ടപ്പെടുത്തി. ഭീകരരും വിഘടനവാദികളും കശ്മീരിലെ സാഹചര്യം ദുരുപയോഗം ചെയ്യുകയായിരുന്നു. ഇപ്പോള്‍ അവിടെയുള്ള ആളുകള്‍ക്ക് തുല്യ അവകാശങ്ങള്‍ ലഭിച്ചു.
ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനംഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനംഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനംഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനംഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനംഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനംഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനംഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനംഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനംഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനംഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനംഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനംഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹൗഡി മോദി; ട്രമ്പിന്റെ അഭിനന്ദനം
Join WhatsApp News
Philip 2019-09-23 08:38:16
മോദിയുടെ കാലത്തോളം ഇന്ത്യയിൽ ഇനി വേറെ ഒരു പ്രധാന മന്ത്രി ഉണ്ടാകില്ല. ബീ ജിപിയെ നേരിടുവാൻ ഇനി ഒരു പ്രതിപക്ഷം പ്രതീക്ഷിക്കണ്ട . കോണഗ്രസ്സു് തമ്മിൽ തല്ലുന്ന  അധികാര മോഹികൾ ആയ ഒരു കൂട്ടം. നിയന്ത്രിക്കുന്നത് കുഴിയിലേക്ക് കാലു നീട്ടിയ കുറെ കസേര മോഹികൾ. പിന്നെ ഇടതു പക്ഷം അത് ഇന്ന് കലഹരണ പെട്ട് പോയ പ്രത്യയ ശാത്രം പറഞ്ഞു അന്തമായ കോൺഗ്രസ്സ് വിരോധം  വച്ച് അവസാനിച്ചു കൊണ്ടിരിക്കുന്ന ഒരു പാർട്ടി.. പിന്നെ അധികാരമോഹികൾ ആയ കുറെ പ്രാദേശിക പാർട്ടികൾ... ഇനി ഇന്ത്യയിൽ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട. 
വിഡ്ഢികൾ ഇല്ലായിരുന്നെങ്കിൽ 2019-09-23 08:58:22
"രണ്ടു നേതാക്കളുടെയും പ്രസംഗത്തില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായില്ല. ചെയ്ത കാര്യങ്ങള്‍, കൈവരിച്ച നേട്ടങ്ങള്‍, ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ ശക്തി ഇതൊക്കെയാണു ഇരുവരും പറഞ്ഞത്. രണ്ടു പേരും വലിച്ചു നീട്ടി പറയുകയും ചെയ്തു. സബ്കാ വികാസ് എന്ന മുദ്രാവക്യം ആവര്‍ത്തിച്ചാണു മോദി പ്രസംഗം അവസനിപ്പിച്ചത്."

എന്ത് പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് ? ട്രംപ്, നതനിയാഹൂ തുടങ്ങിയവർ അഴുമതിയിൽ ആണ്ടു നിൽക്കുന്നവരാണ് . മോദി ഗുജറാത്തിൽ നടന്ന 2000 നരഹതയുമായുള്ള ബന്ധത്തിൽ ഒരു സമയത്ത് അമേരിക്കയിൽ പ്രവേശിക്കാൻ അനുമതി നിഷേധിക്കപ്പെട്ട വ്യക്തിയാണ് . കൂടാതെ ഇന്ത്യയിൽ പശുവിനെയും പാമ്പിനെയും പേരിൽ മനുഷ്യരെ വെട്ടിയും കുത്തിയും കൊല ചെയ്യുമ്പോൾ മിണ്ടാതെയിരുന്നു , ഇതുപോലെ ലോകമായ ലോകം മുഴുവനും ചുറ്റി നടന്ന് വെടി പൊട്ടിച്ചു വിടുന്ന ആളാണ് .  അമേരിക്കയിലും  ഇന്ത്യയിലും വിഡ്ഢികൾ ഇല്ലായിരുന്നെങ്കിൽ ഇവന്മാര് രണ്ടുപേരുടേയും കാര്യം കട്ടപ്പുക .

വിഡ്ഢികൾ 2019-09-23 12:26:22
വിഡ്ഢികൾ, വിഡ്ഢികളേ നിങ്ങൾ
പെറ്റുപെരുകുകയല്ലോ
നിങ്ങളീ ഭൂമിയിലില്ലായിരുന്നെങ്കിൽ
ശാന്തസൌഹാർദ്ദമീ ലോകം


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക