Image

മോചിത (ചെറുകഥ ഭാഗം-4 : ജിഷ ബിഷിന്‍)

Published on 22 September, 2019
മോചിത (ചെറുകഥ ഭാഗം-4 : ജിഷ ബിഷിന്‍)
സീനത്തു വെയിലില്‍ മുഖംമറച്ചുപിടിച്ചു ഗേറ്റില്‍ എത്തുമ്പോള്‍ അവള്‍ ആദ്യംകണ്ട സെക്യൂരിറ്റിയോട് കുശലം ചോദിച്ചു വാണി നില്പ്പുണ്ടായിരുന്നു. സീനത്തിനെ കണ്ടപ്പോള്‍ രണ്ടുപേരും പരിചയത്തോടെ ചിരിച്ചു. അവള്‍ ഫോണ്‍വിളിച്ചിരുന്നതുകൊണ്ടു നിര്‍ത്തിയിട്ടിരുന്ന ഒരുകാറില്‍നിന്നും ഒരുചെറുപ്പക്കാരന്‍ അവരുടെ നേര്‍ക്ക്വരുന്നുണ്ടായിരുന്നു.

എന്റെ മോനാണ്. ഈബില്‍ഡിങ്ങിന്റ് ഒരു ഷെയര്‍ അവന്റെയാണ്. അവള്‍ സെക്യൂരിറ്റിയോടു ചിരിച്ചുകൊണ്ട് പറഞ്ഞു. അതിനുശേഷം ആയിരത്തിന്റെ അഞ്ചുനോട്ടുകളും ഒരുപേപ്പറില്‍ എഴുതിയ ഫോണ്‍ നമ്പറുകളും അയാള്‍ക്ക് നേരെനീട്ടി. ജോര്‍ജിന് എന്തെങ്കിലും ആവശ്യമുണ്ടങ്കില്‍ ഈനമ്പറില്‍ അറിയിച്ചാല്‍ ഉപകാരമായിരുന്നു. അദ്ദേഹത്തിന്റെ മക്കടെ നമ്പരാ.
എന്തൊക്കെയോ മനസിലായതുപോലെ സെക്യൂരിറ്റി അത് വാങ്ങിഒന്നുംപറയാതെ അയാളുടെ പഴ്‌സിലോട്ടുവച്ചു.

സീനത്തു അവളെനോക്കി നില്‍ക്കുന്ന വാണിയുടെകറുത്ത് മെല്ലിച്ച കവിളില്‍ തലോടി.
നീസ്കൂളില്‍ പോകുന്നുണ്ടോ?
അവള്‍ ഇല്ല എന്നര്‍ത്ഥത്തില്‍ സീനത്തിനെ നോക്കി തലയാട്ടി .
നീപഠിക്കണം. മിടുക്കിയാവണം.
ആരുടേയും ഔദാര്യത്തിനു കാത്തിരിക്കരുത്. നിന്‍റെ അമ്മക്ക് ഈ കടലാസ് കൊടുക്കണം.
സീനത്തു അവളുടെ കാര്‍ഡ്‌വാണിയുടെ നേരെ എടുത്തുനീട്ടി.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
സീനത്ത് നാസര്‍
പ്രിന്‍സിപ്പാള്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍
അല്‍അമീന്‍ ഗേള്‍സ് സ്കൂള്‍
ഉപ്പള

അപ്പോഴേക്കു ംആചെറുപ്പക്കാരന്‍ അവളുടെഅടുത്തെത്തി അവളെ സ്‌നേഹത്തോടെ ആലിംഗനം ചെയ്തു. ചുളിവാര്‍ന്ന അവളുടെ കൈയ്യില്‍ പിടിച്ചു കൊച്ചുകുട്ടിയെ പോലെ അവന്‍വലിച്ചു.
അമ്മീ വേഗം വരീന്‍ .. വല്ലാത്തചൂട്.
അവള്‍ വാണിയെയും ആ വൃദ്ധനായ സെക്യൂരിറ്റിയെയും നോക്കിചിരിച്ചു കൊണ്ട് ആ ചെറുപ്പക്കാരന്റെ ഒപ്പം നടന്നു.
അപ്പോള്‍ , മൂന്നാമത്തെ നിലയില്‍ നാസര്‍ ഗ്രേസിയുടെ ആത്മാവിനോട് ക്ഷമചോദിക്കുമ്പോള്‍, ബഷീര്‍ റഹീമിന്റെ ഇളയ കുട്ടികരയാതിരിക്കാന്‍ താരാട്ടു പാടുകയായിരുന്നു.
പക്ഷെ അവള്‍ മോചിതയായിരുന്നു.. സാഫല്യമടയാത്ത വിവാഹത്തില്‍ നിന്നും.. പ്രണയത്തില്‍ നിന്നും ..
വികാരമോചിത.

(അവസാനിച്ചു)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക