Image

കെ.എച്ച്.എന്‍.ജെ ഓണാഘോഷവും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണവും നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2019
കെ.എച്ച്.എന്‍.ജെ ഓണാഘോഷവും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണവും നടത്തി
ന്യൂജേഴ്‌സി: കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സി (കെ.എച്ച്.എന്‍.ജെ) ഓണാഘോഷവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണവും നടത്തി. ഹില്‍സ്‌ബോറോയില്‍ വെച്ചു നടന്ന ഗംഭീര പരിപാടികളില്‍ ന്യൂ ജേഴ്‌സിയില്‍ 200 ഓളം മലയാളി ഹിന്ദു കുടുംബങ്ങള്‍ പങ്കെടുത്തു. കെ.എച്ച്.എന്‍.ജെ ആദ്യമായി സംഘടിപ്പിച്ച ഓണാഘോഷത്തിന് മലയാളി സമൂഹം മികച്ച രീതിയിലാണ് പിന്തുണ നല്‍കിയത്.

ന്യൂ ജേഴ്‌സിയിലെ ഓണാഘോഷങ്ങളുടെ ചരിത്രത്തിലാദ്യമായി, തൂശനിലയില്‍ വിവിധ വിഭവങ്ങള്‍ വിളമ്പി കേരളത്തിന്റെ തനതു രീതിയിലുള്ള ഓണാഘോഷമാണ് ഗഒചഖ സംഘടിപ്പിച്ചത്.മാവേലിയുടെ എഴുന്നള്ളത്തും, ഓണപ്പൂക്കളവും, ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

മലയാളികളുടെ തനതു ഉത്സവങ്ങള്‍ അന്യം നിന്നുപോകുന്ന ഈ കാലത്തു, അമേരിക്കന്‍ മലയാളി ഹിന്ദു സമൂഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അടുത്ത തലമുറയെക്കൂടി പ്രചോദിപ്പിക്കുമെന്നു കെ.എച്ച്.എന്‍.ജെ പ്രസിഡന്റ് സഞ്ജീവ് കുമാര്‍ നായര്‍ പറഞ്ഞു.. യാതൊരു പരസ്യ പ്രചാരണങ്ങളുമില്ലാത്തെ വിരലിലെണ്ണാവുന്ന ഏതാനും ദിവസം കൊണ്ട് സംഘടിപ്പിച്ച ഈ പരിപാടിക്കുള്ള പ്രതികരണം സംഘടനക്കും ന്യൂ ജേഴ്‌സി മലയാളി ഹിന്ദു സമൂഹത്തിനും ഉണര്‍വ്വുപകരുന്നതാണെന്നു സഞ്ജീവ് കുമാര്‍ പറഞ്ഞു. സെക്രട്ടറി ലത നായര്‍, കള്‍ച്ചറല്‍ സെക്രട്ടറി റുബീന സുധര്‍മന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ എല്ലാവരെയും ആകര്‍ഷിച്ചു.

കെ.എച്ച്.എന്‍.ജെ കേരളത്തില്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണവും നടന്നു. ഗഒചഖ യുടെ പ്രതീക്ഷക്കപ്പുറത്തായിരുന്നു ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതികരണമെന്നു  ഭാരവാഹികള്‍ അറിയിച്ചു. കുറച്ചു സമയം കൊണ്ടുതന്നെ പ്രതീക്ഷിച്ചതിനും ഇരട്ടിയോളം സമാഹരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുള്ളതായി  സെക്രട്ടറി ലത നായര്‍, ട്രഷറര്‍ രഞ്ജിത്ത് പിള്ള എന്നിവര്‍ അറിയിച്ചു.

കെ.എച്ച്.എന്‍.ജെ ഓണാഘോഷവും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണവും നടത്തികെ.എച്ച്.എന്‍.ജെ ഓണാഘോഷവും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണവും നടത്തികെ.എച്ച്.എന്‍.ജെ ഓണാഘോഷവും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണവും നടത്തികെ.എച്ച്.എന്‍.ജെ ഓണാഘോഷവും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണവും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക