Image

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് തുടങ്ങി

Published on 07 May, 2012
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് തുടങ്ങി. ആഭ്യന്തരമന്ത്രിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റതിന് ശേഷം നിശ്ചയിച്ച യോഗമാണിത്. എന്നാല്‍ ടി.പി. ചന്ദ്രശേഖരന്‍ വധമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

എസ്പി റാങ്കിന് മുകളിലുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലയും മറ്റുള്ള കാര്യങ്ങളും യോഗം വിലയിരുത്തും. ആഭ്യന്തരമന്ത്രിയും ഡിജിപിയും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക