Image

ഫ്രീക്കന്‍മാരുടെ മലയാളം സിനിമ - ഫ്രീക്കന്‍സ്

എ.എസ് പ്രകാശ്, സിനിമ പി.ആര്‍.ഒ Published on 22 September, 2019
ഫ്രീക്കന്‍മാരുടെ മലയാളം സിനിമ - ഫ്രീക്കന്‍സ്
ഫ്രീക്കന്മാര്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ സാധാരണ കാഴ്ചയാണ് . തലമുടിയിലും താടിയിലും വസ്ത്രത്തിലും ജീവിത രീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നവരാണ് ഫ്രീക്കന്മാര്‍ . ഇവരുടെ സൗഹൃദ കൂട്ടായ്മകളില്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ല . ഫ്രീക്കന്‍സ് എന്ന പേരില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയായ സന്തോഷത്തിലും ആവേശത്തിലുമാണ് ഫ്രീക്കന്മാരും യുവപ്രേക്ഷകരും. ബെസ്റ്റ് ഫിലിംസിന്റെ ബാനറില്‍ ഇടക്കുന്നില്‍ സുനില്‍ നിര്‍മ്മിച്ചു , അനീഷ് ജെ കരിനാട് രചനയും സംവിധാനവും നിര്‍വഹിച്ച ഫ്രീക്കന്‍സ് സിനിമയുടെ റിലീസ് വന്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ന്യൂ ജനറേഷന്‍ സിനിമാ പ്രേമികള്‍ .പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആസ്വദിയ്ക്കാന്‍ കഴിയുന്ന കഥയും ഗാനങ്ങളുമാണ് ഫ്രീക്കന്‍സ് സിനിമയുടെ ഹൈലൈറ്റ് .

വ്യത്യസ്തമായ ഒരു പ്രണയകഥ ഹ്യൂമറിലൂടെ അവതരിപ്പിയ്ക്കുന്ന ഫ്രീക്കന്‍സ് ഉടന്‍ കേരളത്തിലെ പ്രമുഖ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.അങ്കമാലി ഡയറീസ് ഫെയിം അനന്തു ആദ്യമായി നായകനാകുന്നു. മോഡലിങ് രംഗത്തു പ്രവര്‍ത്തിയ്ക്കുന്ന സുല്‍ഫിയ മജീദാണ് നായിക . ബിജു സോപാനം, നിയാസ് ബക്കര്‍, കൊച്ചു പ്രേമന്‍,  ഇന്ദ്രന്‍സ്, നെല്‍സണ്‍, വഞ്ചിയൂര്‍ പ്രവീണ്‍, കുളപ്പുള്ളി ലീല എന്നീ പ്രശസ്ത താരങ്ങള്‍ ഫ്രീക്കന്‍സ് സിനിമയിലെ പ്രധാന വേഷത്തില്‍ അഭിനയിച്ചു . ബിജു സോപാനം ആദ്യമായി മുഴുനീള കോമഡി വേഷത്തിലെത്തുന്നു. ഷാനു, ചുണ്ടെലി അജയ് ,റഹ്മാന്‍ ഖാന്‍, ഷിഫിന്‍ ഷാ, ഗൗരി, സംഗീത തുടങ്ങിയ ഫ്രീക്കന്‍മാരും ഫ്രീക്കത്തികളും വെളളിത്തിരയില്‍ അരങ്ങേറ്റം നടത്തുന്നു. ഡോ.ഷാനവാസ്, ഷാജ് സുബാഷ്, ചിത്ര, പൂജ, പ്രിയദര്‍ശിനി, ശാലിനി, സിക്സ്റ്റസ് പോള്‍സണ്‍ , മാസ്റ്റര്‍ ഡെവിന്‍ സുനില്‍, കലേഷ്, ബിജു കലാവേദി എന്നിവരും ഈ സിനിമയിലെ താരങ്ങളാണ് .

ലെവലു വേറെ.... ഫ്രീക്കന്റെ ലെവലു വേറെ.... എന്ന എം.ജി ശ്രീകുമാറിന്റെ തട്ടുപൊളിപ്പന്‍ പാട്ടും , പ്രണയമായി നീയെന്‍ നെഞ്ചിനുള്ളില്‍ നിന്നും ഉണരുമോ പ്രിയതേ.... എന്ന നജീം അര്‍ഷാദിന്റെ മെലഡിയും ഫ്രീക്കന്‍സിലെ പ്രധാന ആകര്‍ഷണമാണ് . ഇത് ഫ്രീക്കന്‍സിന്‍ കാലമാണ് ..... ഇത് മുടിയന്‍സിന്‍ ലോകമാണ് ..... എന്ന തീം സോങ്ങും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . മൂന്ന് ഗാനങ്ങള്‍ക്കും ഈണം നല്‍കിയത് സാനന്ദ് ജോര്‍ജ്ജാണ് . ഫ്രീക്കന്‍സിന്റെ കഥയും തിരക്കഥയും സംഭാഷണവും രണ്ട് ഗാനങ്ങളും സംവിധായകന്‍ അനീഷ് ജെ കരിനാടാണ് രചിച്ചത് . പുതുമുഖ ഗായിക ശ്രീഗൗരിയും സാനന്ദ് ജോര്‍ജ്ജും ചേര്‍ന്ന് ആലപിച്ച തീം സോങ്ങ് പ്രവാസി എഴുത്തുകാരന്‍ ഒ.എസ്.എ റഷീദിന്റേതാണ് .

ബാനര്‍ - ബെസ്റ്റ് ഫിലിംസ് ,നിര്‍മ്മാണം - ഇടക്കുന്നില്‍ സുനില്‍, സംവിധാനം - അനീഷ് ജെ കരിനാട് , എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - ബിലേഷ് എന്‍.ബി, പ്രോജക്റ്റ് ഡിസൈനര്‍ - പ്രവി പടിയൂര്‍, ഛായാഗ്രഹണം - ആര്‍.വി ശരണ്‍ ,സംഗീതം - സാനന്ദ് ജോര്‍ജ്ജ് ,ഗാനങ്ങള്‍ - അനീഷ് ജെ കരിനാട് , ഒ.എസ്.എ റഷീദ് , എഡിറ്റര്‍ - ഹാഷിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മുരളി, പി.ആര്‍.ഒ - എ.എസ് പ്രകാശ് ,ആര്‍ട്ട് -ജയന്‍ , കോസ്റ്റ്യൂംസ് - റാണ,മേയ്ക്കപ്പ് - സുധി, സ്റ്റില്‍സ് - അനു പള്ളിച്ചല്‍, വി.എഫ്.എക്‌സ് - ഫോക്‌സ് വിഡ് .

ഫ്രീക്കന്‍മാരുടെ മലയാളം സിനിമ - ഫ്രീക്കന്‍സ്ഫ്രീക്കന്‍മാരുടെ മലയാളം സിനിമ - ഫ്രീക്കന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക