Image

ബി.ജെ.പി നേതാവ് കല്യാണ്‍ സിങിന് സി.ബി.ഐ കോടതിയുടെ സമന്‍സ്

Published on 22 September, 2019
ബി.ജെ.പി നേതാവ് കല്യാണ്‍ സിങിന് സി.ബി.ഐ കോടതിയുടെ സമന്‍സ്

ബി.ജെ.പി നേതാവ് കല്യാണ്‍ സിങിന് ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സി.ബി.ഐ കോടതിയുടെ സമന്‍സ്.
ലക്നൌ പ്രത്യേക സി.ബി.ഐ കോടതി ഈ മാസം 27 ന് വിചാരണക്ക് ഹാജരാകണമെന്ന് കാണിച്ചാണ് സമന്‍സ് അയച്ചത്. കല്യാണ്‍സിങ് രാജസ്ഥാന്‍ ഗവര്‍ണര്‍ പദവി ഒഴിഞ്ഞ ശേഷം വിചാരണ ചെയ്യാന്‍ അനുമതി തേടി സി.ബി.ഐ ലക്നൌ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴത്തെ കോടതി ഇടപെടല്‍ ഈ ഹര്‍ജിയില്‍മേലാണ്. ഈ മാസം27ന് വിചാരണക്കായി കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച്‌ സി.ബി.ഐ പ്രത്യേക കോടതി കല്യാണ്‍ സിങിന് നോട്ടീസ് അയച്ചു.


ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ് പള്ളിപൊളിക്കാന്‍ കൂട്ടുനിന്നെന്ന് കണ്ടെത്തി പൊലീസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മറ്റ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുടെ വിചാരണയും
ഇതേ കേസില്‍ നടക്കുന്നുണ്ട്.


 കേസില്‍ വിചാരണ ഉള്‍പ്പെടെയുള്ള നടപടികള്‍ കല്യാണ്‍ സിങ് ഗവര്‍ണര്‍ ആയതിനാല്‍ സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഗവര്‍ണര്‍ കാലാവധി അവസാനിച്ചതോടെയാണ് വിചാരണ തുടരാന്‍ സി.ബി.ഐക്ക് വഴി തുറന്നത്. ദിനേന വിചാരണ നടത്തി കേസ് തീര്‍പ്പാക്കണമെന്ന കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് വിചാരണക്കോടതിയുടെ നടപടികള്‍ പുരോഗമിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക