Image

വിമാനം തകര്‍ക്കാനുള്ള അല്‍ ക്വയ്ദ പദ്ധതി യുഎസ് പരാജയപ്പെടുത്തി

Published on 07 May, 2012
വിമാനം തകര്‍ക്കാനുള്ള അല്‍ ക്വയ്ദ പദ്ധതി യുഎസ് പരാജയപ്പെടുത്തി
വാഷിംഗ്ടണ്‍: യുഎസിലേയ്ക്കുള്ള വിമാനം ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കാനുള്ള അല്‍ ക്വയ്ദയുടെ പദ്ധതി പരാജയപ്പെടുത്തിയതായി അമേരിക്ക. യെമനിലെ അല്‍ ക്വയ്ദ വിഭാഗമാണ് വിമാനം തകര്‍ക്കാനുള്ള ഗൂഡാലോചന നടത്തിയത്. യുഎസിലേയ്ക്കുള്ള ജെറ്റ് വിമാനത്തില്‍ ചാവേറിനെ യാത്രക്കാരനെന്ന വ്യാജേന കടത്തി സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി.

എന്നാല്‍ അല്‍ ക്വയ്ദയുടെ ഭീകരാക്രമണ പദ്ധതിയേക്കുറിച്ച് നേരത്തെ അറിവ് ലഭിച്ച യുഎസ് അധികൃതര്‍ ബോംബ് പിടിച്ചെടുത്തതായും ഭീഷണി ഒഴിഞ്ഞതായും അറിയിച്ചു. ഉസാമ ബിന്‍ ലാദനെ വധിച്ചതിന്റെ വാര്‍ഷികത്തില്‍ ഭീകരാക്രമണം നടത്താനായിരുന്നു അല്‍ ക്വയ്ദയുടെ പദ്ധതിയെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. 2009ല്‍ ക്രിസ്മസ് ദിനത്തില്‍ വിമാനം ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ പരിഷ്‌കരിച്ച പദ്ധതിയാണ് ലാദന്‍ വധത്തിന്റെ ഒന്നാം വാര്‍ഷകത്തില്‍ നടപ്പാക്കാന്‍ അല്‍ ക്വയ്ദ പദ്ധതിയിട്ടതെന്ന് രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക