Image

ബഹുസ്വരത ഇന്ത്യയുടെ കരുത്ത്: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

Published on 21 September, 2019
ബഹുസ്വരത ഇന്ത്യയുടെ കരുത്ത്: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
ദുബായ്: ഒരു പാര്‍ട്ടി, ഭാഷ എന്നിങ്ങനെ ഏക സ്വരത്തിലേക്ക് ഇന്ത്യയെ ചുരുക്കാനുള്ള ശ്രമങ്ങള്‍ അപകടകരമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ബഹുസ്വരതയാണ് ഇന്ത്യയുടെ കരുത്ത്. അതിന്റെ അടിക്കല്ലിളക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടണം. ചരിത്രത്തില്‍ നിന്നു ചവിട്ടിത്താഴ്ത്തിയവരെ ഓര്‍മിക്കുകയും ആദരിക്കുകയും ചെയ്യുന്ന ലോകത്തെ ഏക സമൂഹമാണ് മലയാളികളെന്നും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ ഓണാഘോഷ പരിപാടിയില്‍ പറഞ്ഞു. നിഷ് മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ പുരസ്കാരം നേടിയ സുജിത് സുന്ദരേശനെ ആദരിച്ചു. ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.പി. ഹുസൈന്‍, യുഎഇ എക്‌സ്‌ചേഞ്ച് മീഡിയ ഡയറക്ടര്‍ കെ. കെ. മൊയ്തീന്‍ കോയ,  പ്രമദ് ബി. കുട്ടി, യുസഫ് എന്നിവര്‍ പ്രസംഗിച്ചു. ശിവദാസ് പൊയില്‍കാവ് സംവിധാനം ചെയ്ത് അപ്പുണ്ണി ശശി അവതരിപ്പിച്ച ചക്കരപ്പന്തല്‍ എന്ന ഏകാംഗ നാടകത്തോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. പട്ടാഭിരാമന്‍ സിനിമയിലെ നടീനടന്മാരും അണിയറപ്രവര്‍ത്തകരും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക