Image

ജോണ്‍ ഏബ്രഹാമിന്റെ ജയില്‍ശിക്ഷ ഇളവുചെയ്യാനാവില്ലെന്നു ഹൈക്കോടതി

Published on 07 May, 2012
ജോണ്‍ ഏബ്രഹാമിന്റെ ജയില്‍ശിക്ഷ ഇളവുചെയ്യാനാവില്ലെന്നു ഹൈക്കോടതി
മുംബൈ: അശ്രദ്ധമായി വാഹനം ഓടിച്ചു രണ്ടുപേരെ ഇടിച്ചിട്ട കേസില്‍ ബോളിവുഡ് താരം ജോണ്‍ ഏബ്രഹാമിനു കീഴ്‌കോടതി വിധിച്ച ജയില്‍ശിക്ഷ വെട്ടിക്കുറയ്ക്കാനാകില്ലെന്നു ഹൈക്കോടതി. എന്നാല്‍, മറ്റു കേസുകളിലൊന്നും പ്രതിയാകാത്തതിനാല്‍ ഔദാര്യത്തിന്റെ ആനുകൂല്യത്തില്‍ ജോണിനെ ജയില്‍ശിക്ഷയില്‍നിന്ന് ഒഴിവാക്കി.

10,000 രൂപയുടെ ബോണ്ടിലും പരിക്കേറ്റവര്‍ക്ക് 10,000 നല്കാമെന്ന ഉറപ്പിലുമാണു ജോണിനെ കോടതി വിട്ടയച്ചത്. അതേസമയം, കോടതിക്കു പുറത്തു പ്രശ്‌നം പരിഹരിച്ചതിനാല്‍ കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഇന്നലെ പരാതിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ സെഷന്‍സ് കോടതി വിധി വന്നതിനാല്‍ ഒത്തുതീര്‍പ്പുശ്രമങ്ങള്‍ പാടില്ലെന്നു കോടതി അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക