Image

തീയ്യേറ്ററുകളില്‍ മുഴങ്ങിയ ആ കൈയടികളാണ് എനിക്ക് കിട്ടിയ യഥാര്‍ത്ഥ ദേശീയ അവാര്‍ഡ്': സുരാജ് വെഞ്ഞാറമൂട്

Published on 21 September, 2019
തീയ്യേറ്ററുകളില്‍ മുഴങ്ങിയ ആ കൈയടികളാണ് എനിക്ക് കിട്ടിയ യഥാര്‍ത്ഥ ദേശീയ അവാര്‍ഡ്': സുരാജ് വെഞ്ഞാറമൂട്

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ കലാകാരനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ താരമായി മലയാളത്തില്‍ എത്തിയ താരം ഇപ്പോള്‍ നായകനായും വില്ലനായും സഹനടനായിട്ടുമെല്ലാം അഭിനയിച്ച്‌ തകര്‍ക്കുകയാണ്. താരത്തിന്റെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് നവാഗതനായ പിആര്‍ അരുണ്‍ സംവിധാനം ചെയ്ത 'ഫൈനല്‍സ്'. ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് സുരാജ് കാഴ്ചവെച്ചിരിക്കുന്നത്. തനിക്കിപ്പോള്‍ കിട്ടുന്ന പ്രശംസകളാണ് യഥാര്‍ത്ഥ ദേശീയ അവാര്‍ഡ് എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.


'ഈ അടുത്ത കാലത്ത് അഭിനയ സാധ്യതയുള്ള ഒരുപാട് ക്യാരക്റ്റര്‍ റോളുകള്‍ എനിക്ക് ലഭിച്ചു. തീയ്യേറ്ററുകളില്‍ മുഴങ്ങിയ ആ കൈയടി തന്നെയാണ് എനിക്ക് കിട്ടിയ യഥാര്‍ത്ഥ ദേശീയ അവാര്‍ഡ്. കോമഡി കാണിച്ച്‌ നടക്കുന്ന ഇവനെന്തിന് ദേശീയ അവാര്‍ഡ് നല്‍കിയെന്ന ചോദ്യം അതോടെ അവസാനിച്ചു. എന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവ് അവിടെയായിരുന്നു' എന്നാണ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരാജ് പറഞ്ഞത്.


നിരവധി വ്യത്യസ്ത വേഷങ്ങളാണ് സുരാജ് ഈ ചെറിയ കാലയളവില്‍ ചെയ്തിരിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, കുട്ടന്‍പിള്ളയുടെ ശിവരാത്രി, തീവണ്ടി, മിഖായേല്‍, യമണ്ടന്‍ പ്രേമകഥ, ഫൈനല്‍സ് എന്നിവയിലെ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം. ഇനി തീയ്യേറ്ററുകളില്‍ എത്താന്‍ പോവുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളും അത്തരത്തില്‍ ഉള്ളവയാണ്. സൗബിനൊപ്പം 'വികൃതി', പൃഥ്വിരാജിനൊപ്പം 'ഡ്രൈവിംഗ് ലൈസന്‍സ്', സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നിവയാണ് താരത്തിന്റെ അടുത്ത ചിത്രങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക