Image

ഗാന്ധിജിയെ ഇല്ലാതാക്കിയ ഗോഡ്സേ അല്ല, അയാളെ അതിന് പ്രേരിപ്പിച്ച പ്രത്യയശാസ്ത്രമായിരുന്നു യഥാര്‍ത്ഥ ട്രിഗര്‍. " : നടന്‍ സൂര്യ.

Published on 21 September, 2019
ഗാന്ധിജിയെ ഇല്ലാതാക്കിയ ഗോഡ്സേ അല്ല, അയാളെ അതിന് പ്രേരിപ്പിച്ച പ്രത്യയശാസ്ത്രമായിരുന്നു യഥാര്‍ത്ഥ ട്രിഗര്‍. " : നടന്‍ സൂര്യ.

തമിഴ് സിനിമ താരങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നത് പുതുമയുള്ള ഒരു കാര്യമല്ല. തമിഴ് സിനിമയുടെ രാഷ്ട്രീയരംഗം സിനിമാതാരങ്ങളാല്‍ സമ്ബന്നമാണ്. നിരവധി താരങ്ങള്‍ തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന ഈ സാഹചര്യത്തില്‍ നടന്‍ സൂര്യ മറ്റു താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു നിലപാടാണ് സ്വീകരിച്ചിരുന്നത്. താന്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണെന്ന് ഇതുവരെ വ്യക്തമാക്കാത്ത സൂര്യ തന്റെ രാഷ്ട്രീയം ഹിന്ദു സംഘടനയ്ക്കെതിരെ തിരിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ്


. ഇക്കഴിഞ്ഞ ദിവസം താരം നടത്തിയ പ്രസ്താവന വലിയ കോളിളക്കം ആണ് രാഷ്ട്രീയരംഗത്ത് ഉണ്ടാക്കിയത്. സൂര്യ എന്ന നടന് വളരെ ഏറെ വിമര്‍ശനങ്ങളും പ്രശംസയും അദ്ദേഹത്തിന്റെ ഈ പ്രസ്താവനയിലൂടെ നേരിടേണ്ടി വന്നു. തമിഴ് രാഷ്ട്രീയം ബിജെപി പാര്‍ട്ടിയോട് എക്കാലവും വിമുഖത കാണിക്കുന്ന നിലപാടാണ് നാളിതുവരെയായി സ്വീകരിച്ചു പോരുന്നത്.കാപ്പാന്‍ എന്ന ചിത്രത്തിലെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് താരം വിവാദപരമായ പ്രസ്താവന നടത്തിയത്. 


ഗാന്ധിയെ വധിച്ച ഗോഡ്‌സെയല്ല അതിന് പിന്നിലുള്ള ശക്തികളെയാണ് എതിര്‍ക്കേണ്ടതെന്ന് നടന്‍ സൂര്യ പറഞ്ഞു. ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു സൂര്യയുടെ മറുപടി. സംഭവം വലിയ രീതിയില്‍ വാര്‍ത്തയായതോടെ രാഷ്ട്രീയരംഗത്തു നിന്നും സിനിമാരംഗത്ത് നിന്നും പല കോണുകളില്‍ നിന്നും സൂര്യയ്ക്ക് വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ:ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ അതേ ചൊല്ലി ഇന്ത്യയില്‍ വ്യാപകമായി ജാതി-മത സംഘര്‍ഷങ്ങളുണ്ടായി. ഗോഡ്‌സെയെ ശപിച്ചു കൊണ്ട് ഇന്ത്യ കടന്നു പോകുമ്ബോള്‍ പെരിയാര്‍ പറഞ്ഞത് ഇങ്ങനെയാണ്; 'ഗോഡ്‌സെയുടെ തോക്ക് കൊണ്ടു വരൂ നമ്മുക്ക് അത് നൂറ് കക്ഷണങ്ങളായി നശിപ്പിച്ച്‌ പ്രശ്‌നം പരിഹരിക്കാം.


 പെരിയാര്‍ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവാതെ ചുറ്റുമുള്ളവര്‍ നിന്നപ്പോള്‍ പെരിയാര്‍ അവരോട് പറഞ്ഞു; ഗാന്ധിജിയുടെ മരണത്തിന് ഗോഡ്‌സെയെ കുറ്റപ്പെടുത്തുന്നത് നമ്മള്‍ ഈ തോക്ക് നശിപ്പിക്കുന്നത് പോലെയാണ്. അയാള്‍ ഒരു ആയുധം മാത്രമാണ്. അയാളെ
പ്രേരിപ്പിച്ച പ്രത്യയശാസ്ത്രമായിരുന്നു യഥാര്‍ത്ഥ ട്രിഗര്‍. പെരിയാറിന്റെ ഈ വാക്കുകള്‍ ഇന്നും പ്രസക്തമാണ്.'


സാമൂഹ്യ പ്രസക്തിയുള്ള പല വിഷയങ്ങളിലും മുമ്ബും ഇടപെട്ടിട്ടുള്ള സൂര്യയ്ക്ക് തമിഴ്നാട്ടിലെ പോലെതന്നെ കേരളത്തിലും വലിയ രീതിയിലുള്ള ആരാധകവൃന്ദം ആണുള്ളത്. സമൂഹത്തില്‍ നടമാടുന്ന പല വിഷയങ്ങളെക്കുറിച്ചും മുന്‍പും താരം നടത്തിയ പ്രസ്താവനകള്‍ ചില വിവാദങ്ങള്‍ക്ക് തിരികൊളുത്തിട്ടുണ്ട്.

എങ്കിലും താരത്തിന് മികച്ച പിന്തുണ പലകോണുകളില്‍ നിന്നും ലഭിക്കുന്നത് കൊണ്ട് കൂടുതല്‍ പ്രശ്നങ്ങളൊന്നുമില്ലാതെ സൂര്യയുടെ സിനിമ ജീവിതം കടന്നു പോവുകയാണ്. തമിഴ് രാഷ്ട്രീയത്തിലെ സ്വഭാവമനുസരിച്ച്‌ ജനകീയനായ ഒരു നടനെന്ന നിലയില്‍ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുക അത്ര വിദൂരമായ കാര്യമൊന്നുമല്ല എന്നാണ് ആരാധകര്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക