Image

ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയിട്ടില്ല. സ്പീക്കര്‍

Published on 21 September, 2019
ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയിട്ടില്ല. സ്പീക്കര്‍
ദുബയ്: പാലാരിവട്ടം പാലത്തിന്റെ അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ സംസ്ഥാന വ്യവസായ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള അനുമതിക്ക് വേണ്ടി തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ദുബയില്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. 

നിയമസഭക്കകത്ത് നിന്ന് മാത്രം അറസ്റ്റ് ചെയ്യാന്‍ മാത്രമാണ് സ്പീക്കറുടെ അനുമതി ആവശ്യമുള്ളതെന്നും സ്പീക്കര്‍ പറഞ്ഞു. അടുത്ത മാസം നാലിന് കേരള മുഖ്യമന്ത്രി ദുബയില്‍ ഉല്‍ഘാടനം ചെയ്യുന്ന കേരള സര്‍ക്കാര്‍ പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിനെ കുറിച്ച്‌ വിവരിക്കാനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്പീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്ത സമ്മേളനത്തില്‍ കേരള വ്യവസായ മന്ത്രി ഇപി ജയരാജനും പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക