Image

റജി ചെറിയാന്റെ വിയോഗത്തില്‍ ബഡിബോയ്‌സ് അനുശോചിച്ചു

രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയ Published on 20 September, 2019
റജി ചെറിയാന്റെ വിയോഗത്തില്‍ ബഡിബോയ്‌സ് അനുശോചിച്ചു
ഫിലഡല്‍ഫിയാ:  സൗഹൃദങ്ങള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍  നല്‍കി ജനഹൃദയങ്ങളില്‍ കുടിയേറി ഏവരുടെയും ഇഷ്ട തോഴനായി ജീവിച്ച    റജി ചെറിയാന്‍റെ  ദേഹ വിയോഗത്തില്‍ ബഡി ബോയ്‌സ് കുടുംബാഗങ്ങളും മറ്റ് സംഘടനാ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

  രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് റജി ചെറിയാന്‍  ബഡി ബോയ്‌സ് കുടുംബാഗങ്ങളോടൊപ്പം     അപ്രതീക്ഷിതമായി കടന്നുവന്ന് സന്തോഷവും സ്‌നേഹവും  സൗഹൃദവും പങ്കുവച്ച അതേ സെന്‍ചുവാന്‍ ചൈനീസ് ഹാളില്‍ വച്ച് അനുശോചന യോഗവും ചേരേണ്ടിവന്നപ്പോള്‍  അത്  ദുഃഖം തളം കെട്ടിനില്‍ക്കുന്ന ഒരന്തരീക്ഷമായി മാറി.

പരേതന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് പ്രാത്ഥനയോട് ആരംഭിച്ച അനുശോചന യോഗത്തില്‍ ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ മെമ്പറും അമേരിക്കയിലെ ആദ്യകാല മലയാളിയുമായ ശ്രീ. പോള്‍ സി. മത്തായി റജി ചെറിയാനുമായുള്ള തന്റെ ദീര്‍ഘകാലത്തെ ആത്മ ബന്ധത്തെക്കുറിച്ചു വിശദീകരിച്ചു. ഒരു മൂത്ത ജേഷ്ഠന്റെ സ്ഥാനത്തു കണ്ടുകൊണ്ട് പലപ്പോഴും പലഘട്ടങ്ങളിലും ഉപദേശങ്ങള്‍ തേടുകയും,  അദ്ദേഹത്തിന്റെ മരണം വരെയും ആ ആത്മ സൗഹൃദം  തമ്മില്‍ സൂക്ഷിച്ചിരുന്നുവെന്നും പോള്‍ മത്തായി പറഞ്ഞു.

റജി ചെറിയാന്‍ ഫിലാഡല്‍ഫിയായില്‍ ഉണ്ടായിരുന്ന ആ രണ്ടു ദിവസവും അന്തിയുറങ്ങിയത് മാപ്പ്  ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടിയുടെ ഭവനത്തില്‍ ആയിരുന്നു. വീണ്ടും കാണാം എന്ന് യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഒരിക്കലും കരുതിയില്ല അത്  അവസാന യാത്രാപറച്ചിലാണ് എന്ന്. തോമസ് ചാണ്ടി ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ പലപ്പോഴും ദുഃഖഭാരത്താല്‍ ഈറനണിയുന്നത്  കാണാമായിരുന്നു.

റജിയെ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത, സോഷ്യല്‍ മീഡിയാ ബന്ധം മാത്രമുള്ള നൂറുകണക്കിന് ആള്‍ക്കാരാണ് തന്റെ പ്രിയ സുഹൃത്തിനെ ഒരു നോക്ക് കാണുവാന്‍ രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളില്‍നിന്നും അറ്റ്‌ലാന്റായില്‍ തടിച്ചു കൂടിയതെന്ന് റജിയുടെ സംസ്കാര ചടങ്ങുകളില്‍ ആദ്യാവസാനം  സംബന്ധിച്ച ഫോമാ വില്ലേജ്  പ്രോജക്റ്റ് ചെയര്‍മാന്‍ ശ്രീ അനിയന്‍ ജോര്‍ജ്ജ്  പറഞ്ഞു. റജിയ്ക്ക് ഇത്രയുമധികം സഹൃദ ബന്ധങ്ങള്‍ ഉണ്ടെന്ന് അറ്റ്‌ലാന്റാ മലയാളികള്‍ അറിയുന്നത് ഈ മഹാ ജനസമുദ്രത്തെ കണ്ടപ്പോളാണ് , ഇത്രയധികം  ജനക്കൂട്ടം  പങ്കെടുത്ത ഒരു മരണാനന്തര ചടങ്ങ്  താന്‍  ഇതിനു മുന്‍പ് കണ്ടിട്ടില്ലാ എന്നും  അനിയന്‍ ജോര്‍ജ്ജ് വ്യക്തമാക്കി.  ഈ  അനുശോചന   യോഗത്തില്‍ വന്നുചേരാന്‍  സാധിച്ചില്ലെങ്കിലും തദവസരത്തില്‍ ഫോണില്‍ കൂടിയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുകയും   അനുശോചനം അറിയിക്കുകയും ചെയ്തത്.

ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ പി. ആര്‍. ഓ. രാജു ശങ്കരത്തില്‍, ഐ.ഓ.സി. പെന്‍സില്‍വാനിയാ ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് ഏബ്രാഹാം, ഫോമാ മുന്‍ R .V P. സാബു  സ്കറിയാ,  മാപ്പ് മുന്‍ പ്രസിഡന്റ് അനു സ്കറിയാ, ഐ.ഓ.സി. പെന്‍സില്‍വാനിയാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ശാലു പുന്നൂസ്, ട്രഷറാര്‍ ഫിലിപ്പോസ് ചെറിയാന്‍, മാപ്പ് ഐ. റ്റി കോര്‍ഡിനേറ്റര്‍ ബിനു ജോസഫ്, ജെ.കെ. ഓട്ടോ ഉടമ ജിജു കുരുവിള, സ്‌പൈസ് ഗാര്‍ഡന്‍ പാര്‍ട്ട്ണര്‍ ഡെന്നീസ് മാത്യു, സോണി,  കൊച്ചുമോന്‍ വയലത്ത്, സാജന്‍ വര്‍ഗീസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

വാര്‍ത്ത തയാറാക്കി അയച്ചത്: രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ.

റജി ചെറിയാന്റെ വിയോഗത്തില്‍ ബഡിബോയ്‌സ് അനുശോചിച്ചുറജി ചെറിയാന്റെ വിയോഗത്തില്‍ ബഡിബോയ്‌സ് അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക