Image

കിഫ്‌ബിയുടെ മറവില്‍ കോടികളുടെ അഴിമതി: ചെന്നിത്തല

Published on 20 September, 2019
കിഫ്‌ബിയുടെ മറവില്‍ കോടികളുടെ അഴിമതി: ചെന്നിത്തല

കോട്ടയം: കിഫ്‌ബിയുടെ മറവില്‍ സംസ്ഥാനത്ത്‌ കോടികളുടെ അഴിമതിയാണ്‌ നടക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍ഗ്രിഡ്‌ പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ്‌ നടന്നിരിക്കുന്നതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.

കിഫ്‌ബി വഴി നടപ്പിലാക്കും എന്ന്‌ പ്രഖ്യാപിച്ചതായിരുന്നു കെഎസ്‌ഇബി ട്രാന്‍സ്‌ഗ്രിഡ്‌ പദ്ധതി. തുടക്കത്തില്‍ പതിനായിരം കോടിയുടെ പദ്ധതി നടപ്പിലാകാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന്‌ 4500 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ ഇപ്പോള്‍ നടപ്പിലാക്കിയാല്‍ മതി എന്ന്‌ തീരുമാനിക്കുകയായിരുന്നുവെന്ന്‌ അദ്ദേഹം ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക