Image

ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വെന്‍ഷന്‍ ആരംഭിച്ചു

പി. റ്റി. തോമസ് Published on 20 September, 2019
ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വെന്‍ഷന്‍ ആരംഭിച്ചു
4 ദിവസം നീണ്ടു നില്‍ക്കുന്ന ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വെന്‍ഷന്‍ സെപ്‌റ്റെംബര്‍ 19 വ്യാഴാഴ്ച്ച ആരംഭിച്ചു.

ഗായക സംഘത്തിന്റെ ഗാനാപാലത്തോടെ ആരംഭിച്ച കണ്‍വെന്‍ഷനില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്കു ഡോക്ടര്‍ ജീരേഷ് ജോണ്‍ നേതൃത്വം നല്‍കി. ഇടവക വൈസ് പ്രസിഡന്റ് പി.റ്റി. തോമസിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം ഇടവക വികാരി റവ. സാജു സി. പാപ്പച്ചന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.

അനന്തരം കണ്‍വെന്‍ഷന്‍ മുഖ്യ പ്രസംഗികനായ വെരി റവ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ അപ്പോസ്‌തോലനായ വിശുദ്ധ പൗലോസ് കോലോസ്സിയാര്‍ക്കു  എഴുതിയ ലേഖനം ഒന്നാം അദ്ധ്യായം 9 മുതല്‍ 12 വരെയുള്ള വാഖ്യങ്ങള്‍ അടിസ്ഥാനമാക്കി പ്രസംഗിചു.  പ്രാര്‍ത്ഥന നമ്മുടെ ആവശ്യങ്ങള്‍ക്ക് ദൈവം ഒപ്പിടുന്നതല്ലെന്നും ദൈവഹിതം നമ്മളില്‍ നിറവേറുന്നതിനുള്ള സമര്‍പ്പണം ആണെന്നും അച്ചന്‍ ഓര്‍മിപ്പിച്ചു. അച്ചന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും അച്ചനുമായി സംസര്‍ഗം പുലര്‍ത്തിയ പല ആളുകളുടെ ജീവിതാനുഭവങ്ങില്‍ നിന്നും ജീവിതത്തില്‍ കഷ്ടപ്പാടുകളും പ്രതികൂലങ്ങളും വരുമ്പോള്‍ അതു ദൈവഹിതം ആണെന്നു മനസ്സിലാക്കി ദൈവഹിതത്തിനു നമ്മെ സമര്‍പ്പിക്കണ്ടിയതിനെ ആവശ്യകത അച്ചന്‍ ചൂണ്ടിക്കാട്ടി.

യൂത്ത് ചാപ്ലയിന്‍ റവ. ജെസ്സ് ജോര്‍ജും സന്നിഹിതനായിരുന്നു. 

വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് കണ്‍വെന്‍ഷന്‍ തുടരും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ദിവ്യശ്രീ പൗലോസ് പാറേക്കര അച്ചന്‍ പ്രസംഗിക്കും. ഞായറാഴ്ച  ആരാധനക്കുശേക്ഷം നടക്കുന്ന യോഗത്തില്‍ റവ  എബി എം തോമസ് തരകന്‍ വചന ശുശ്രുക്ഷ  നിര്‍വഹിക്കും. എല്ലാവരേയും കോണ്‍വെന്‍ഷനിലേക്കു സ്വാഗതം ചെയ്യുന്നു

ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വെന്‍ഷന്‍ ആരംഭിച്ചുന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വെന്‍ഷന്‍ ആരംഭിച്ചുന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വെന്‍ഷന്‍ ആരംഭിച്ചുന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വെന്‍ഷന്‍ ആരംഭിച്ചുന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വെന്‍ഷന്‍ ആരംഭിച്ചുന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വെന്‍ഷന്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക