Image

കോതമംഗലം പള്ളിയില്‍ സംഘര്‍ഷം: നിരവധി വൈദികര്‍ക്ക് പരിക്ക്

Published on 19 September, 2019
കോതമംഗലം പള്ളിയില്‍ സംഘര്‍ഷം: നിരവധി വൈദികര്‍ക്ക് പരിക്ക്
കൊച്ചി: കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ യാക്കോബായഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പരിക്കേറ്റ ഓര്‍ത്തഡോക്‌സ് സഭ വികാരി തോമസ് പോള്‍ റമ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ മറ്റുരണ്ട് വൈദികര്‍ക്കും പരിക്കേറ്റു. 

എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിടം യാക്കോബായ വിഭാഗം തകര്‍ത്തെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. 'പരിശുദ്ധന്റെ കബറിടം പൊളിക്കാന്‍ യാക്കോബായ പക്ഷം ശ്രമിച്ചു. അത് അന്വേഷിക്കാനാണ് പള്ളിയിലെത്തിയത്. എന്നാല്‍ യാക്കോബായ പക്ഷം സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.' തോമസ് പോള്‍ റമ്പാന്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ടോടെയാണ് എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിടം യാക്കോബായ വിഭാഗം തകര്‍ത്തുവെന്ന് ആരോപിച്ച് ഓര്‍ത്തഡോക്‌സ് സഭ വികാരിയായ തോമസ് പോള്‍ റമ്പാന്‍ കോതമംഗലം പള്ളിയിലെത്തിയത്. എന്നാല്‍ പള്ളിക്ക് അകത്തേക്ക് കടക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതിനിടെയാണ് തോമസ് പോള്‍ റമ്പാന്റെ കാര്‍ തകര്‍ക്കപ്പെട്ടത്.

സുപ്രീംകോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പൂര്‍ണ അധികാരമാണ് കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി അംഗീകരിച്ച സഭാ ഭരണഘടന പ്രകാരം പള്ളിയുടെ വികാരിയാണ് താനെന്ന് തോമസ് റമ്പാന്‍ പറഞ്ഞു. പരിശുദ്ധന്റെ കബറിടം പൊളിക്കാന്‍ യാക്കോബായ പക്ഷം ശ്രമിച്ചെന്നും റമ്പാന്‍ ആരോപിച്ചു.


Join WhatsApp News
Bible 2019-09-20 04:33:23
1Cor 6:5. നിങ്ങൾക്കു ലജ്ജെക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ? 6 അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നേ. 7 നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക