Image

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 19 September, 2019
ഏഷ്യാനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വൈവിധ്യ മാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .
 
അമേരിക്കയില്‍  വിവിധ നഗരങ്ങളിലെ ഓണാഘോഷങ്ങളുടെ മനോഹര ദൃശ്യങ്ങള്‍ നിറഞ്ഞ മറ്റൊരു എപ്പിസോഡ് കൂടി പ്രേക്ഷകര്‍ക്കായി ഈയാഴ്ച ഏഷ്യാനെറ്റ് ഒരുക്കിയിരിക്കുന്നു :

കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി (KANJ) ഈ വര്‍ഷത്തെ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഈ വര്‍ഷം ഒരുക്കിയ ഓണം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി .

ഓര്‍മ്മകളിലെ ഓണം എന്ന ശീര്‍ഷകം ഉള്‍ക്കൊണ്ട് കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്  മെട്രോപൊളിറ്റന്‍ വാഷിംഗ്ടണ്‍
ഒരുക്കിയ ഓണാഘോഷം ഏറെ   വ്യത്യസ്തത പുലര്‍ത്തി .

സാന്‍ഫ്രാന്‍സിസ്‌കോ,  മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ  (MANCA  മങ്ക ) യുടെ മുപ്പത്തി ഏഴാമത് ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു .

ചിക്കാഗോ യിലെ പ്രമുഖ കലാ സാംസ്കാരിക സംഘടന യായ കലാക്ഷേത്രയുടെ ഓണാഘോഷം
വിവിധ കലാപരിപാടികളാല്‍ ആകര്‍ഷകമായി .

ഡാളസ് കേരള അസോസിയേഷന്‍ ഒരുക്കിയ ഓണാഘോഷം അതീവ ഹൃദ്യമായി.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്  യു.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക