Image

ബിനു ജോസഫിന്റെ (48) നിര്യാണത്തില്‍ പരക്കെ അനുശോചനം; സംസ്‌കാരം തിങ്കള്‍

Published on 19 September, 2019
ബിനു ജോസഫിന്റെ (48) നിര്യാണത്തില്‍ പരക്കെ അനുശോചനം; സംസ്‌കാരം തിങ്കള്‍
ന്യു യോര്‍ക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ ട്രഷററുംമുന്‍ പ്രസിഡന്റുമായ ബിനു ജോസഫ് (48) നിര്യാതനായി. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു.

അസോസിയേഷന്റെ വന്‍പിച്ച ഓണാഘോഷം ശനിയാഴ്ച നടക്കാനിരിക്കെയാണു ഈ വേര്‍പാട്. 

മാവേലിക്കര്‍ ഗിരിശേരില്‍ കുടുംബാംഗം പരേതനായ ജോസഫ് വര്‍ഗീസിന്റെയും കോട്ടയം താന്നിക്കല്‍ കുടുംബാംഗം രമണി ജോസഫിന്റെയും പുത്രനാണ്. ഭോപ്പാലിലാണു ജനിച്ചതും വളര്‍ന്നതും. 34 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്.

ഭാര്യ മെറിന്‍ ജോസഫ് കമ്പ്യൂട്ടര്‍ പ്രൊഫഷണലാണ്. മക്കള്‍: മെലനി, തിമത്തി. ഷാരണ്‍ മാത്യു (ഡാളസ്) സഹോദരിയാണ്. മനോജ് മാത്യു ആണ് സഹോദരീ ഭര്‍ത്താവ്.

യോങ്കേഴ്‌സില്‍ നിന്നു അടുത്തയിടക്കാണു മൊഹീഗന്‍ ലേക്കിലേക്കു താമസം മാറ്റിയത്.ടാക്സ് ആന്‍ഡ് അക്കൗണ്ടിങ്ങ്രംഗത്താണു പ്രവര്‍ത്തിച്ചിരുന്നത്.

ശനിയാഴ്ച വീട്ടില്‍ പ്രാര്‍ഥന 2698 Deer Track ct, Mohegan Lake, NY-10547

പൊതുദര്‍ശനം: ഞായര്‍ സെപ്റ്റംബര്‍ 22, 4 മുതല്‍ 8 വരെ: ട്രിനിറ്റി ചര്‍ച്ച്, 18 ട്രിനിറ്റി പ്ലെയ്‌സ്, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10701 (914) 715-6219 

സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച (സെപ്റ്റംബര്‍ 23)  9 am സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് യോങ്കേഴ്സില്‍ . 2 River View Pl, Yonkers, NY-10701

സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തെരിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക