Image

കാന്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

Published on 19 September, 2019
കാന്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
കേരള അസ്സോസ്സിയേഷന്‍ ഒഫ് നാഷ്വില്‍ (KAN) ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 14 ശനിയാഴ്ച്ച മര്‍ഫീസ്‌ബൊറൊ പാറ്റേര്‍സണ്‍ പാര്‍ക്ക് കമ്മ്യൂണിറ്റി സെന്ററില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കാനിന്റെ വളണ്ടിയര്‍മാര്‍ തന്നെ പാചകം ചെയത സാമ്പാറും അവിയലും കാളനും രണ്ട് തരം പ്രഥമനും അടക്കം ഇരുപതോളം വിഭവങ്ങള്‍ വാഴയിലയില്‍ വിളമ്പിയ വിഭവ സമൃദ്ധമായ സദ്യ ആവോളം ആസ്വദിച്ച തെന്നിന്ത്യന്‍ സിനിമാ താരങ്ങളായ നെപ്പോളിയന്റേയും മാന്യയുടേയും സാന്നിദ്ധ്യം, മാവേലിയെ സ്വീകരിക്കാന്‍ ചെണ്ടമേളം, പുതുവസ്ത്രമണിഞ്ഞ പെണ്‍കുട്ടികളുടെ താലപ്പൊലി, പുലിക്കളി അടക്കം ശ്രവണ-നയന മനോഹരമായ ഘോഷയാത്ര എന്നിവ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി.

ഓണ സദ്യക്കും ഘോഷയാത്രക്കും ശേഷം ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കാന്‍ പ്രസിഡണ്ട് ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം പ്രശസ്ത സിനിമാ താരം മാന്യ നിര്‍വ്വഹിച്ചു. തന്റെ ജീവിതാനുഭവങ്ങള്‍ പങ്കു വെച്ചുകൊണ്ട്, ആരെല്ലാം നിരുത്സാഹപ്പെടുത്തിയാലും നിശ്ചയദാര്‍ഢ്യത്തോടെ ജീവിതത്തെ നേരിടണമെന്ന് യുവതലമുറയോട് മാന്യ ആഭ്യര്‍ത്ഥിച്ചു. മുന്‍ കേന്ദ്ര മന്ത്രിയും ഇന്ത്യന്‍-ഹോളിവുഡ് സിനിമാതാരവുമായ നെപ്പോളിയന്‍ ആശംസകള്‍ നേര്‍ന്നു. പ്രദീപ് ശശിധരന്‍ മാവേലിയായി സദസ്യരുടെ മനം കവര്‍ന്നു. കാന്‍ വൈസ് പ്രസിഡണ്ട് അശോകന്‍ വട്ടക്കാട്ടില്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സെക്രട്ടറി രാകേഷ് കൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു. കാന്‍ ട്രഷറര്‍ മനോജ് നായര്‍, അഡ്വസറി ചെയര്‍ ബബ്ലു ചാക്കോ, ഫിനാന്‍സ് കമ്മിറ്റി ചെയര്‍ ലിജോ ലൂക്കോസ്, വിമന്‍സ് ഫോറം ചെയര്‍ സന്ധ്യ ഹരിഹരന്‍, യൂത്ത് ഫോറം ചെയര്‍ ഉമ അയ്യര്‍ അടക്കം എല്ല് എല്ലാ ഭരണസമിതി അംഗങ്ങളും ഉത്ഘാടന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

കാന്‍ അംഗങ്ങള്‍ നയനമനോഹരമായ തിരുവാതിര, ക്ലാസിക്ക് നൃത്തങ്ങള്‍, സിനിമാറ്റിക്ക് ഡാന്‍സുകള്‍, ശ്രവണമനോഹരമായ ഗാനങ്ങള്‍, ലഘുനാടകം എന്നിവ അവതരിപ്പിച്ചു.

ഓണാഘോഷത്തോടുനുബന്ധിച്ച് കാനിന്റെ സ്‌പോര്‍ട്ട്‌സ് കമ്മിറ്റി നടത്തിയ വോളിബോള്‍, സോക്കര്‍, ടെന്നിസ്, ബറ്റ്മിന്‍ഡന്‍, ടേബിള്‍ ടെന്നിസ്സ്, വടം വലി, ചെസ്സ്, ശീട്ടുകളി, കാരംസ് തുടങ്ങിയ മത്സരങ്ങളില്‍ വിജയിച്ചര്‍ക്ക് സ്‌പോര്‍ട്ട്‌സ് കമ്മിറ്റി ചെയര്‍ അനന്ത ലക്ഷ്മണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

സദ്യയൊരുക്കുന്നതിന് ഫൂഡ് കമ്മിറ്റി ചെയര്‍ ജേക്കബ് ജോര്‍ജും ഔട്ട് റീച്ച് ചെയര്‍ ശങ്കര്‍ മനയും കാന്‍ വളണ്ടിയര്‍മാരും, കലാ പരിപാടികള്‍ക്ക് കള്‍ച്ചറല്‍ കമിറ്റി ചെയര്‍മാന്‍ സൂരജ് മേനോന്‍, ജോയിന്റ് സെക്രാട്ടറി അനില്‍ പത്യാരി, ജോയിന്റ് ട്രഷറര്‍ ഷിബു പിള്ള എന്നിവരും നേതൃത്വം നല്കി.
കാന്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
കാന്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
കാന്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
കാന്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
കാന്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
കാന്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
കാന്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
കാന്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക