Image

ഓണം ബമ്ബര്‍ അടിച്ചത് ആറ് ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്, വിജയികള്‍ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാര്‍

Published on 19 September, 2019
ഓണം ബമ്ബര്‍ അടിച്ചത് ആറ് ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്, വിജയികള്‍ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്ബര്‍ കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാര്‍ക്ക് ലഭിച്ചു. ആറ് ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. റോണി,വിവേക്, രതീഷ്,സുബിന്‍,റംജിം,രാജീവന്‍ എന്നിവരാണ് ഭാഗ്യശാലികള്‍. 


മന്ത്രി ജി.സുധാകരന്‍ തിരുവനന്തപുരത്ത് വച്ചാണ് നറുക്കെടുപ്പ് നടത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഒന്നാം സമ്മാനം. സമ്മാനം ലഭിച്ച മഹാഭാഗ്യവാന് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി കൈയില്‍ കിട്ടും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക