Image

ഹൗഡി മോദി നടക്കുമ്പോള്‍ പുറത്ത്പ്രതിഷേധം സംഘടിപ്പിക്കും

Published on 18 September, 2019
ഹൗഡി മോദി നടക്കുമ്പോള്‍ പുറത്ത്പ്രതിഷേധം സംഘടിപ്പിക്കും
ഞായറാഴ്ച ഹ്യൂസ്റ്റണിലെഹൗഡി മോഡി സ്വീകരണത്തിലും ഈ മാസം 28-നു ഐക്യരാഷ്ട്ര സഭക്കു മുന്നിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും

ഹൂസ്റ്റണില്‍ 8111 കിര്‍ബി ഡ്രൈവിലാണു പ്രതിഷേധം. ഞായറാഴ്ച രാവിലെ 8 മണിക്ക് റാലി. 9:30-നു പ്രസംഗങ്ങള്‍; 11 മണിക്കു ഏരിയല്‍ ആഡ് ഡിസ്‌പ്ലേ, 12 മണി: കലാപ്രകടനം

ഹിന്ദു, മുസ്ലിം, ദളിത്, ഇന്റര്‍ഫെയ്ത്ത്, ആഫ്രിക്കന്‍ അമേരിക്കന്‍, ഹിസ്പാനിക്ക് നേതാക്കള്‍ പ്രസംഗിക്കും

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും ദലിതര്‍ക്കുമെതിരെ മോദിയുടെ സര്‍ക്കാര്‍ വിദ്വേഷവും അക്രമവും മതപരമായ പീഡനം സംഘടിപ്പിക്കുകയാണെന്ന് പ്രതിഷേധത്തിനു നേത്രുത്വം നല്‍കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി) ചൂണ്ടിക്കാട്ടി.

വിചാരണ കൂടാതെ വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കുന്നത് മുതല്‍ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്ത്ന്നതുവരെ അഭൂതപൂര്‍വമായ രീതിയില്‍ തങ്ങളുടെ അധികാരങ്ങള്‍ വികസിപ്പിക്കുന്നതിനായി നിയമങ്ങളെ മോഡി ഭരണകൂടംമാറ്റി മറിക്കുന്നു.

ജമ്മു കശ്മീരില്‍ ഭരണഘടന അനുശാസിക്കുന്ന പ്രത്യേക പദവി മാറ്റുന്നതിനും അതിനെ രണ്ടായി വിഭജിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുമായി ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ മാര്‍ഗങ്ങള്‍ അവലംബിച്ചു.

മുസ്ലീം ഭൂരിപക്ഷ കശ്മീര്‍ താഴ്വരയിലേക്ക് പതിനായിരക്കണക്കിന്സൈനികരെ അയച്ചു. കശ്മീരി രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കി. ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം തടഞ്ഞു. സ്റ്റേറ്റ് പൂര്‍ണമായും കൊട്ടിയടച്ച പോലെയായി. മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സ്വതന്ത്ര റിപ്പോര്‍ട്ടിംഗിനെ തടഞ്ഞു. ജനങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നു.

മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കുന്നതിനും മോദിയുടെ സര്‍ക്കാരിന്റെ പിന്തിരിപ്പന്‍, ഫാസിസ്റ്റ് രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതിനും മന്‍സാക്ഷിയുള്ളവരെല്ലാംതങ്ങളോടൊപ്പം ചേരണമെന്ന് മുസ്ലിം കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.

മോഡിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) രാഷ്ട്രീയ സ്വയംസേവക സംഘവും (ആര്‍എസ്എസ്), വിശ്വ ഹിന്ദു പരിഷത്തും (വിഎച്ച്പി), ബജ്റംഗ്ദളുംഅക്രമത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടതിന്റെ നീണ്ട ചരിത്രമുണ്ട്. ആര്യന്‍ മേധാവിത്വ വീക്ഷണങ്ങളെ പരസ്യമായി പ്രകീര്‍ത്തിക്കുന്ന, ഹിന്ദുമതത്തില്‍ നിന്ന് വ്യത്യസ്തമായ ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രത്തിന്റെ അനുയായികളാണ് അവര്‍. ഇന്ത്യയെ ഹിന്ദുക്കളുടെ ജന്മദേശമാക്കുകയെന്നതാണ് പ്രഖ്യാപിത ലക്ഷ്യം. മറ്റ് വിശ്വാസങ്ങള്‍ അവകാശപ്പെടുന്നവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ കഴിയുന്നത് ഹിന്ദുക്കളുടെ ഔദാര്യം മാത്രമാണെന്നവര്‍ പറയുന്നു. മതഭ്രാന്ത്, ന്യൂനപക്ഷങ്ങളെ മതപരമായി ഉപദ്രവിക്കല്‍ എന്നിവ രാജ്യത്തിന്റെ നയമായി.

വിദ്വേഷത്തിന്റെ അന്തരീക്ഷത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അക്രമികളായ ജനക്കൂട്ടം ഇപ്പോള്‍ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ദലിതരെയും നിത്യേനആക്രമിക്കുന്നു. ഈ കേസുകളിലൊന്നും കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കുന്നില്ല, സംഘാടകര്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക