Image

ഗള്‍ഫ് പ്രതിസന്ധി രൂക്ഷം: കുവൈറ്റ് സുരക്ഷ ശക്തമാക്കി

Published on 18 September, 2019
ഗള്‍ഫ് പ്രതിസന്ധി രൂക്ഷം: കുവൈറ്റ് സുരക്ഷ ശക്തമാക്കി
കുവൈറ്റ്: സൗദി അറേബ്യയിലെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് ഉത്പാദന കേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ രൂപപ്പെട്ട സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാന്റെ കരങ്ങളാണെന്ന് ഉറപ്പിച്ച അമേരിക്ക തിരിച്ചടി നല്‍കാന്‍ തങ്ങള്‍ പൂര്‍ണസജ്ജരാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. രാജ്യസുരക്ഷയ്ക്ക് നേരെയുള്ള എന്ത് ഭീഷണിയെയും നേരിടാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും തിരിച്ചടിക്കുമെന്നും സൗദി അധികൃതരും വ്യക്തമാക്കിയതോടെ മേഖലയില്‍ സൈനിക നീക്കം നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുയാണ്.

ഇതിനിടെ സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണം പുരോഗമിക്കവെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആക്രമണം നടത്തിയ ഡ്രോണുകള്‍ പറന്നത് കുവൈറ്രിന്റെ വ്യോമ അതിര്‍ത്തിയിലൂടെയാണെന്ന് റിപ്പോര്‍ട്ട്. ഇതിന്റ ഭാഗമായി രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന് പാര്‍ലമെന്റംഗങ്ങള്‍ കുവൈത്ത് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇതോടെ കുവൈത്ത് ജാഗ്രതയിലാണ്.

ശനിയാഴ്ച സൗദിയില്‍ ആക്രമണമുണ്ടായ സമയത്താണ് കുവൈറ്റിന്റ വ്യോമപാതയിലൂടെ ഡ്രോണുകള്‍ കടന്നുപോയത്. ഇതിന്റ പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുവൈറ്ര് രാജകുടുംബം താമസിക്കുന്ന കൊട്ടാരത്തിന് മുകളിലൂടെയും ഡ്രോണ്‍ പറന്നെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കുവൈറ്ര് ഭരണകൂടം അറിയിച്ചു.

കുവൈറ്രിലെ കൊട്ടാരത്തിന്റെ 250 മീറ്റര്‍ മുകളിലൂടെയാണ് ഡ്രോണുകള്‍ പറന്നത്. അല്‍ ബിദ്ദ തീരമേഖലയില്‍ നിന്ന് വന്ന ഡ്രോണ്‍ കുവൈറ്ര് സിറ്റിയിലേക്ക് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക