Image

അമിത ഫോണ്‍ ഉപയോഗംചോദ്യം ചെയ്തതിനെ തുടര്‍ന്നു 2 സ്കൂള്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

Published on 18 September, 2019
അമിത ഫോണ്‍ ഉപയോഗംചോദ്യം ചെയ്തതിനെ തുടര്‍ന്നു  2 സ്കൂള്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു
ബെംഗളൂരു: അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം രക്ഷിതാക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ബെംഗളൂരുവില്‍ ഒറ്റദിവസം ജീവനൊടുക്കിയതു 2 സ്കൂള്‍ വിദ്യാര്‍ഥികള്‍. ഇവരില്‍ ഒരാളുടെ അമ്മ, മകന്റെ വിയോഗം സഹിക്കാനാകാതെ അപ്പാര്‍ട്‌മെന്റിന്റെ മൂന്നാം നിലയില്‍ നിന്നു ചാടി. ഇവരെ! പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പബ്ജി കളിച്ചതിനെ തുടര്‍ന്ന് അമ്മ മൊബൈല്‍ വാങ്ങിവച്ചതില്‍ പിണങ്ങിയ പവന്‍(13) ആണ് ബനശങ്കരി 2സ്റ്റേജിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. മകന്‍ മരിച്ചതറിഞ്ഞ അമ്മ ജയന്തിയാണ് മൂന്നാം നിലയില്‍ നിന്നു ചാടിയത്. നാരായണ ഗൗഡയുടെയും ജയന്തിയുടെയും ഏക മകനാണ് പവന്‍.
അമിത മൊബൈല്‍ ഉപയോഗത്തിന്റെ പേരില്‍ അമ്മ വഴക്കിട്ടതിനെ തുടര്‍ന്നാണ് ഹനുമന്ത്‌നഗറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി പ്രിയങ്ക(16) ജീവനൊടുക്കിയത്.

കുട്ടികളിലെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം രക്ഷിതാക്കളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അച്ഛന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതില്‍ പ്രതിഷേധിച്ച് സ്കൂള്‍ വിദ്യാര്‍ഥി കഴിഞ്ഞയാഴ്ച വീടുവിട്ടിറങ്ങിയതും വാര്‍ത്തയായിരുന്നു.ട്രെയിനില്‍ കേരളത്തിലെത്തിയ കുട്ടിയെ ചിലര്‍ ഇടപെട്ട് തിരിച്ചയ്ക്കുകയായിരുന്നു. വിഡിയോ ഗെയിം കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു ഈ മാസമാദ്യം ബെളഗാവിയില്‍ യുവാവ് പിതാവിനെ കഴുത്തറത്തു കൊലപ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക