Image

കുടംപുളി കൂടുതല്‍ അളവില്‍ ഉപയോഗിച്ചാല്‍?

Published on 18 September, 2019
കുടംപുളി കൂടുതല്‍ അളവില്‍ ഉപയോഗിച്ചാല്‍?
കുടംപുളി കൂടുതല്‍ അളവില്‍ കറികളിലും മറ്റും ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതെന്ന് ഗവേഷകര്‍. കുടംപുളിയില്‍ ഹൈഡ്രോക്‌സി സിട്രിക് ആസിഡ അടങ്ങിയിട്ടുണ്ട്. മറ്റ് പോഷകങ്ങളോടൊപ്പം ഇതു കൂടി ചേരുമ്പോള്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യും.

ന്മശരീരഭാരം കുറയ്ക്കാന്‍ കുടംപുളി സഹായിക്കും. കൊഴുപ്പുണ്ടാക്കുന്ന എന്‍സൈമുകളെ ഒഇഅ തടയും കൂടാതെ വ്യായാമശേഷം അസ്ഥീപേശികളില്‍ ഗ്ലൈക്കോജന്‍ സംഭരിക്കുന്നത് കൂട്ടുകയും ചെയ്യുന്നു.

കുടന്‍പുളി ചീത്തകൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്‍ റെസ്‌പോണ്‍സും മെച്ചപ്പെടുത്തുന്നു. ക്ഷീണം, പേശികള്‍ക്കു തളര്‍ച്ച ഇവയെല്ലാം അകറ്റി ഊര്‍ജ്ജമേകുന്നു.

സ്‌ട്രെസ് കുറയ്ക്കുന്നു. കുടംപുളി സത്തിലടങ്ങിയ ഒഇഅ സംയുക്തം രക്തത്തിലെ കോര്‍ട്ടി സോളിന്റെ അളവിനെ നിയന്ത്രിക്കുന്നു. ഒരു പ്രധാന സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ നിയന്ത്രിക്കുക വഴി ഉത്കണ്ഠയും നിയന്ത്രിക്കുന്നു. ഓക്‌സീകരണ സമ്മര്‍ദം കുറയ്ക്കുന്നു.  കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടി ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അതിറോസ്ക്ലീറോസിസ്, ഹൃദയാഘാതം, പക്ഷാഘാതം ഇവയൊക്കെ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

കൂടാതെ പ്രമേഹം നിയന്ത്രിക്കുന്നതിനും ഗ്ലൂക്കോസ് മെറ്റബോളിസം നിയന്ത്രിക്കുന്നതിനും കുടുംപുളിയുടെ ഉപയോഗം മൂലം സാധിക്കുന്നു.

Join WhatsApp News
കുടം പുളിയും ഞാന്നു കിടക്കുന്ന വയറും 2019-09-18 13:54:07
 കേരളീയര്‍ വളരെയധികം കുടംപുളി ഉപയോഗിക്കുന്നു, എന്നാല്‍ ഓരോന്നിന്‍റെ ഒക്കെ ഷേപ്പ് നോക്കിക്കേ! തയിരും പാള കെട്ടി തൂക്കിയ പോലെ ആണ് സാരിക്കടിയില്‍ ഒളിപ്പിക്കുന്ന വയര്‍.  എന്ത് കഴിക്കുന്നു എന്നതില്‍ ഉപരിയായി എത്ര കഴിക്കുന്നു, എന്ത് വ്യായാമം ചെയ്യുന്നു എന്നത് ആണ് പ്രധാനം. എല്ലാവരുടെയും വയര്‍ ഒരുപോലെ അല്ല. നമ്മള്‍ കഴിക്കുന്നവ മുഴുവന്‍ ബ്ലഡ്‌ വലിച്ചു എടുക്കില്ല.
 കഴിക്കാന്‍ വേണ്ടി ജീവിക്കരുത്, ജീവിക്കാന്‍ അവശ്യം ഉള്ളതെ കഴിക്കാവു. എന്ത് കഴിച്ചാലും അത് എരിച്ചു കളയാന്‍ തക്കവണ്ണം ജോലികൂടി ചെയ്യണം.
Patt 2019-09-18 17:10:03
കുടം പുളി  കഴിച്ചു, വയറു കുടം പോലെ  ആയ മലയാളി, ഞാൻ പുറകെ എൻ്റെ  വയറു മുൻപേ  എൻ്റെ  നാവ് അതിലും മുന്നേ  എന്ന മട്ടിലായീ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക