Image

വഴക്കിനിടെ ഭര്‍ത്താവ്‌, ഭാര്യയ്‌ക്ക്‌ നേരെ എറിഞ്ഞ കല്ല്‌ കൊണ്ട്‌ അയല്‍വാസിയായ സ്‌ത്രീ മരിച്ചു

Published on 18 September, 2019
 വഴക്കിനിടെ ഭര്‍ത്താവ്‌, ഭാര്യയ്‌ക്ക്‌ നേരെ എറിഞ്ഞ കല്ല്‌ കൊണ്ട്‌ അയല്‍വാസിയായ സ്‌ത്രീ മരിച്ചു
ബെംഗളൂരു : കുടുംബ വഴക്കിനിടെ ഭര്‍ത്താവ്‌, ഭാര്യയ്‌ക്ക്‌ നേരെ എറിഞ്ഞ കല്ല്‌ കൊണ്ട്‌ അയല്‍വാസിയായ സ്‌ത്രീക്ക്‌ ദാരുണാന്ത്യം. ബംഗളൂരുവിലെ ജെ.ജെ നഗറില്‍ കല്ലേറ്‌ കൊണ്ട്‌ ലളിതമ്മ (50) ആണ്‌ മരിച്ചത്‌. 

മഞ്‌ജുനാഥും ഭാര്യ സുനന്ദയും പതിവായി അടിപിടിയും വഴക്കുമാണ്‌. സംഭവം നടന്ന ദിവസവും മഞ്‌ജുനാഥ്‌ സുനന്ദയെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ ളം കേട്ട്‌ ലളിതമ്മ ഓടി എത്തി. സുനന്ദയെ രക്ഷിക്കാന്‍ ശ്രമിച്ച ലളിതമ്മയെയും മഞ്‌നാഥ്‌ആക്രമിച്ചു. 

തുടര്‍ന്ന്‌ സുനന്ദയ്‌ക്ക്‌ നേരെ കല്ലെറിയുകയും, കല്ല്‌ മാറി ലളിതമ്മയ്‌ക്ക്‌ കൊള്ളുകയുമായിരുന്നു. ബോധം നഷ്ടപ്പെട്ട ലളിതമ്മയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. 
Join WhatsApp News
അത് വെറും അഭ്യാസം 2019-09-18 07:29:30
 അയല്‍ക്കാരി ആവാം വഴക്കിന്‍റെ മൂല്യ കാരണം. അവരുടെ വായില്‍ നിന്നും സത്യം വിളിച്ചു പറയുന്നതിന് മുമ്പ് തട്ടിക്കളഞ്ഞു എന്നും കരുതമല്ലോ?- സരസമ്മ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക