Image

അമിത് ഷായുടെ ഹിന്ദിവാദത്തില്‍ പ്രതികരണവുമായി നടന്‍ രജനികാന്ത്

Published on 18 September, 2019
അമിത് ഷായുടെ ഹിന്ദിവാദത്തില്‍ പ്രതികരണവുമായി നടന്‍ രജനികാന്ത്

ചെന്നൈ: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഹിന്ദിവാദത്തില്‍ പ്രതികരണവുമായി നടന്‍ രജനികാന്ത്. പൊതുവായ ഒരു ഭാഷ ഉള്ളത് രാജ്യത്തെ വികസനത്തിന് ​ഗുണം ചെയ്യുമെന്ന് രജനികാന്ത് പറഞ്ഞു.


‍എന്നാല്‍, ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തമിഴ്നാട് അടക്കമുള്ള ഭക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും അംഗീകരിക്കില്ലെന്നും രജനികാന്ത് വ്യക്തമാക്കി. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രജനികാന്ത് രം​ഗത്തെത്തിയിരിക്കുന്നത്.


ട്വിറ്ററില്‍ വീഡിയോയിലൂടെയാണ് കമല്‍ഹാസന്‍ ഹിന്ദിവാദത്തിനെതിരെ ആഞ്ഞടിച്ചത്. 1950ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോള്‍ അവരവരുടെ ഭാഷയും സംസ്കാരവും സംരക്ഷിമെന്നത് നമുക്ക് നല്‍കിയ ഉറപ്പാണ്. ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനുമൊന്നും ആ ഉറപ്പ് ലംഘിക്കാനാകില്ല. എല്ലാ ഭാഷകളെയും ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും കമലഹാസന്‍ ട്വീറ്റ് ചെയ്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക