Image

കവര്‍ച്ചക്കെത്തിയ മൂന്ന് കൗമാരക്കാരെ വീട്ടുടമസ്ഥന്‍ വെടിവെച്ചു കൊന്നു

പി പി ചെറിയാന്‍ Published on 18 September, 2019
കവര്‍ച്ചക്കെത്തിയ മൂന്ന് കൗമാരക്കാരെ വീട്ടുടമസ്ഥന്‍ വെടിവെച്ചു കൊന്നു
ജോര്‍ജിയ: റോക്ക് ഡെയ്ല്‍ കൗണ്ടിയിലെ ഒരു വീട്ടില്‍ മുഖം മൂടിവെച്ച് കവര്‍ച്ചക്കെത്തിയ മൂന്ന് കൗമാരക്കാരെ വീട്ടുടമസ്ഥന്‍ വെടിവെച്ചുകൊന്നു.

സെപ്റ്റംബര്‍ 16 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന്റെ മുമ്പില്‍ നിന്നിരുന്ന സമീപവാസികളായ മൂന്ന് പേരെ കവര്‍ച്ച ചെയ്യുന്നത് കണ്ടാണ് വീട്ടുടമസ്ഥന്‍ പുറത്തേക്ക് നോക്കിയത്. ഇതിനിടയില്‍ കവര്‍ച്ചക്കാരില്‍ ഒരു യുവാവ് റിവോള്‍വര്‍ ഉപയോഗിച്ച് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്ത്. കവര്‍ച്ചക്ക് വിധേയരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പിന്നെ വീട്ടുടമസ്ഥന്‍ ഒന്നും ചിന്തിച്ചില്ല. വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത മൂന്ന് പേര്‍ക്ക് നേരെയും ഇയ്യാള്‍ വെടിവെച്ചു. മാരക പ്രഹര ശേഷിയുടെ തോക്കാണ് ഉടമസ്ഥന്‍ ഉപയോഗിച്ചതെന്ന് സമീപ വീട്ടിലുണ്ടായിരുന്ന ഒരാള്‍ പോലീസിനെ അറിയിച്ചു.

പതിനഞ്ചും പതിനാറും വയസ്സുള്ളവരായിരുന്നു വെടിയേറ്റു മരിച്ച മുഖം മൂടി ധരിച്ച മൂന്നുപേരെന്നും റോക്ക് ഡെയ്ല്‍ കൗണ്ടി ഷെറിഫ് എറിക്ക് ലെവറ്റ് പറഞ്ഞു. കൊല്ലപ്പെട്ട രണ്ട് പേര്‍ സഹോദരന്മാരാണ്.

ഉടമസ്ഥനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും, കേസ്സൊന്നും ചാര്‍ജ്ജ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ കൂടുതലായി പോലീസ് വെളിപ്പെടുത്തിയില്ല.
കവര്‍ച്ചക്കെത്തിയ മൂന്ന് കൗമാരക്കാരെ വീട്ടുടമസ്ഥന്‍ വെടിവെച്ചു കൊന്നുകവര്‍ച്ചക്കെത്തിയ മൂന്ന് കൗമാരക്കാരെ വീട്ടുടമസ്ഥന്‍ വെടിവെച്ചു കൊന്നുകവര്‍ച്ചക്കെത്തിയ മൂന്ന് കൗമാരക്കാരെ വീട്ടുടമസ്ഥന്‍ വെടിവെച്ചു കൊന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക