Image

വിശ്വാസദീപ്‌തിയില്‍ എടത്വാ തിരുനാള്‍ ആഘോഷിച്ചു

Published on 07 May, 2012
വിശ്വാസദീപ്‌തിയില്‍ എടത്വാ തിരുനാള്‍ ആഘോഷിച്ചു
എടത്വാ: . ഭക്തിയുടെ നിറവില്‍ ചരിത്രപ്രസിദ്ധമായ എടത്വാ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാപള്ളിയില്‍ പ്രധാന തിരുനാള്‍ ആഘോഷിച്ചു. മെയ്‌ 14 എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും.

വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുസ്വരൂപവും വഹിച്ചു കൊണ്‌ട്‌ നടന്ന പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന്‌ തീര്‍ഥാടകര്‍ പങ്കുകൊണ്ടു. അവകാശ നേര്‍ച്ചകള്‍ സ്വീകരിച്ച്‌ തമിഴ്‌മക്കള്‍ ഇന്നലെ മടങ്ങിയതോടെ നാട്ടുകാരുടെ പെരുന്നാള്‍ക്കാലമായി.

പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ രാവിലെ മുതല്‍ പള്ളിയങ്കണത്തിലേക്കു വിശ്വാസികളുടെ പ്രവാഹമായിരുന്നു. ആദ്യം വിശുദ്ധന്റെ കൊടിയും പിന്നില്‍ പൊന്‍, വെള്ളി കുരിശുകളും മെഴുകുതിരികളും വിശുദ്ധരുടെ രൂപങ്ങളും നൂറ്‌ കണക്കിന്‌ മുത്തുകുടകളും പ്രദക്ഷിണ വീഥിയില്‍ അണിചേര്‍ന്നു. ഏറ്റം അവസാനമായാണ്‌ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ അദ്‌ഭുതരൂപം പുറത്തേക്ക്‌ എഴുന്നള്ളിച്ചത്‌.

തിരുനാള്‍ പ്രദക്ഷിണത്തിന്‌ ഫാ. തോമസ്‌ ചേക്കോന്തയില്‍, ഫാ. ജോസ്‌ ചൂരപ്പൊയ്‌കയില്‍, ഫാ. ജോസഫ്‌ കടപ്രാക്കുന്നില്‍ എന്നിവര്‍ നേതൃത്വം നല്‌കി. ഫൊറോനാ വികാരി ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. തോമസ്‌ കാഞ്ഞിരവേലില്‍, ഫാ. ജോസഫ്‌ കൊച്ചുകിഴക്കേകടവില്‍, ഫാ. മാത്യു കൊറ്റത്തില്‍, ജനറല്‍ കണ്‍വീനര്‍ ജെ.റ്റി. റാംസൈ, കണ്‍വീനര്‍മാരായ പ്രഫ. ജോര്‍ജ്‌ സി. കാട്ടാമ്പള്ളി, കെ.സി. ജോസഫ്‌ വെളുത്തേടത്ത്‌, ജോസുക്കുട്ടി സെബാസ്റ്റ്യന്‍, ബേബിച്ചന്‍ വടക്കേയറ്റം എന്നിവര്‍ നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക