Image

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് മറയ്ക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം; യുവാക്കള്‍ക്ക് നാട്ടുകാരില്‍ നിന്നും ക്രൂരമര്‍ദ്ദനം

Published on 17 September, 2019
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് മറയ്ക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം; യുവാക്കള്‍ക്ക് നാട്ടുകാരില്‍ നിന്നും ക്രൂരമര്‍ദ്ദനം


മലപ്പുറം : കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. മലപ്പുറം കൊണ്ടോട്ടി ഓമന്നൂരലിലാണ് സംഭവം. പതിന്നാല് വയസ്സുകാരന്റെ വാക്ക് കേട്ടാണ് ആള്‍ക്കൂട്ടം ഇവരെ മര്‍ദ്ദിച്ചത്. എന്നാല്‍ പിന്നീട് കുട്ടി പറഞ്ഞ കഥ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ആള്‍ക്കൂട്ട ആക്രമണത്തില്‍ വധശ്രമത്തിന് പോലീസ് കേസെടുത്തു.

കാര്‍ യാത്രക്കാരായ രണ്ട് പേര്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച് കുട്ടി നാട്ടുകാരോട് പരാതിപ്പെട്ടിരുന്നു. ഇതോടെ നാട്ടുകാര്‍ കാര്‍ യാത്രക്കാരെ തടഞ്ഞ് അക്രമിക്കുകയായിരുന്നു. വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെയാണ് ആക്രമിച്ചത്. എന്നാല്‍ പിന്നീട് കുട്ടിയെ ചോദ്യം ചെയ്യതതോടെ സംഭവം വ്യാജമാണെന്ന്് മനസ്സിലായി. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിലാണ് കുട്ടി നുണക്കഥ ചമച്ചത്.

ആക്രമണത്തില്‍ ഇരയായവര്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ യാത്രക്കാരെ ആക്രമിച്ച സംഭവത്തിലാണ് പോലീസ് നടപടി. ഇരുവരും ഇന്നലെ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആറ് മുഖ്യ പ്രതികളുള്‍പ്പെടെ കണ്ടാലറിയുന്ന നാല്‍പ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക