Image

ശബരിമല വിധി നടപ്പാക്കാമെങ്കില്‍ എന്തുകൊണ്ട് മരട് ഫഌറ്റ് വിധി നടപ്പാക്കിക്കൂടാ: കാനം

Published on 17 September, 2019
ശബരിമല വിധി നടപ്പാക്കാമെങ്കില്‍ എന്തുകൊണ്ട് മരട് ഫഌറ്റ് വിധി നടപ്പാക്കിക്കൂടാ: കാനം

തിരുവനന്തപുരം: മരട് ഫഌറ്റില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല വിധി നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പിന്നെന്തുകൊണ്ട് ഈ വിധിയും നടപ്പിലാക്കിക്കൂടാ എന്ന് കാനം ചോദിച്ചു.  മരട് ഫഌറ്റുകള്‍ പൊളിച്ചു മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലാണ് കാനം ഇക്കാര്യം പറഞ്ഞത്.

മരട് ഫഌറ്റില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ താമസക്കാര്‍ക്ക് സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് തുടര്‍ നടപടി ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

മരട് ഫഌറ്റ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അചുതാനന്ദന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരടിലെ ഫഌറ്റ് സമുച്ഛയം പൊളിക്കണമെന്ന സുപ്രീം കോടതിയുടെ വിധി ഉണ്ടായിട്ടുള്ളതെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക