Image

ചലച്ചിത്രതാരം സത്താറിന്റെ നിര്യാണത്തില്‍ നവയുഗം കലാവേദി അനുശോചിച്ചു.

Published on 17 September, 2019
ചലച്ചിത്രതാരം  സത്താറിന്റെ നിര്യാണത്തില്‍ നവയുഗം കലാവേദി അനുശോചിച്ചു.
ദമ്മാം: പ്രശസ്ത ചലച്ചിത്ര താരം സത്താറിന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

 അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള സിനിമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സത്താര്‍, എഴുപതുകളില്‍ മലയാളചലച്ചിത്ര രംഗത്ത് നായകവേഷങ്ങളിലും, പ്രതിനായക വേഷങ്ങളിലും ഒരുപോലെ നിറഞ്ഞു നിന്നിരുന്ന താരമാണ്. 1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'ഭാര്യയെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെ അഭിനയജീവിതത്തിനു തുടക്കംക്കുറിച്ച സത്താര്‍, 1976ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത 'അനാവരണം' എന്ന സിനിമയിലൂടെ നായകനായി തിളങ്ങി. എന്നാല്‍ മികച്ച നടനായിട്ടും അദ്ദേഹത്തെ മലയാള സിനിമ വില്ലന്‍ വേഷങ്ങളില്‍ തളച്ചിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

മയില്‍, സൗന്ദര്യമേ വരുഗ വരുഗ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും, ചില തെലുങ്ക് ചിത്രങ്ങളിലും ഉള്‍പ്പെടെ  ഏകദേശം മുന്നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.  1994ല്‍ റിലീസായ 'കമ്പോളം'  ഉള്‍പ്പെടെയുള്ള ഏതാനും ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തിരുന്നു.

സത്താറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നതായി നവയുഗം കലാവേദി പ്രസ്താവനയില്‍ അറിയിച്ചു....

ചലച്ചിത്രതാരം  സത്താറിന്റെ നിര്യാണത്തില്‍ നവയുഗം കലാവേദി അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക