Image

ചന്ദ്രശേഖരന്‍ വധം: നുണ പരിശോധനയ്ക്ക് തയാറെന്ന് പി.സി.ജോര്‍ജ്

Published on 07 May, 2012
ചന്ദ്രശേഖരന്‍ വധം: നുണ പരിശോധനയ്ക്ക് തയാറെന്ന് പി.സി.ജോര്‍ജ്
കോട്ടയം: ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം സംബന്ധിച്ചു താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ സത്യം തെളിയിക്കാന്‍ നുണപരിശോധനയ്ക്കു തയാറെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്. സിപിഎം നേതാക്കളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി. ജയരാജന്‍ എന്നിവര്‍ നുണ പരിശോധനയ്ക്കു തയാറുണേ്ടായെന്നു അദ്ദേഹം ചോദിച്ചു.

കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ആരോപിക്കുന്നവരെ കണ്ണൂര്‍ ജയിലില്‍ നിന്നു പുറത്തിറക്കിയതു ജയില്‍ ഉപദേശക സമിതിയുടെ സ്വാധീനം മൂലമാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും പി. ശശിയും ഉപദേശക സമിതി അംഗങ്ങളാണ്. ജയരാജന്റെ കൈ പോയത് എങ്ങനെയെന്നു ജനങ്ങള്‍ക്കറിയാം. ജയരാജന്റെ മകന്റെ കൈയ്ക്കു പരുക്കു പറ്റിയതും ബോംബ് പൊട്ടിയാണ്. അയാളെ പിന്നീട് ആരും കണ്ടിട്ടില്ല. മകനെ പുറത്തു കാണിക്കാന്‍ ജയരാജന്‍ തയാറാകണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക