Image

മരട് ഫ്‌ലാറ്റുകളും നിയമത്തിന്റെ കാര്‍ക്കശ്യവും

വെള്ളാശേരി ജോസഫ് Published on 17 September, 2019
മരട് ഫ്‌ലാറ്റുകളും നിയമത്തിന്റെ കാര്‍ക്കശ്യവും
ഇപ്പോള്‍ എല്ലാത്തരം ആരോപണങ്ങളും മരടില്‍ ഫ്ളാറ്റ് വാങ്ങിയവര്‍ക്കെതിരെ ആണ്. ഇത്ര പ്രധാനമായ ഒരു കേസ് സുപ്രീം കോടതിയില്‍ നടന്നിട്ടും എന്തുകൊണ്ടാണ് ഫ്‌ലാറ്റുകളിലെ താമസക്കാര്‍ കേസില്‍ കക്ഷി ചേരാതിരുന്നത് എന്ന് ഒരു ചോദ്യം. കള്ളപ്പണം കയ്യിലുള്ളവരല്ല ഈ ഫ്ളാറ്റുകളൊക്ക വാങ്ങിയത് എന്ന് വേറൊരു ചോദ്യം. അവര്‍ എന്തുകൊണ്ട് ഫ്ളാറ്റ് വാങ്ങുന്നതിന് മുമ്പ് ബില്‍ഡിങ്ങിന്റ്റെ കാര്യത്തിലുള്ള നിയമങ്ങള്‍ പഠിച്ചില്ല എന്നും പലരും ചോദിക്കുന്നു. ഈ അര്‍ത്ഥശൂന്യമായ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് തന്നെ
അറിയാം ചോദ്യങ്ങളിലടങ്ങിയ മൂഢത്ത്വം. 

ബില്‍ഡിങ് നിയമങ്ങള്‍ ഒക്കെ വായിച്ചു പഠിച്ചിട്ടാണോ ആരെങ്കിലും വീടോ ഫ്ളാറ്റോ ഒക്കെ വാങ്ങുന്നത്? ഫ്ളാറ്റ് വാങ്ങിയവര്‍ സത്യത്തില്‍ എന്തിനാണ് സുപ്രീം കോടതിയില്‍ കക്ഷി ചേരേണ്ടിയിരുന്നത്? അവര്‍ നികുതി അടച്ചാണ് ഫ്ളാറ്റ് വാങ്ങിയത്. നികുതിപ്പണം വെറുതെ കൊടുക്കുന്നതല്ല. നികുതി കൊടുക്കുമ്പോള്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യതയും കേരളാ സര്‍ക്കാരിനുണ്ട്. ഈ സുപ്രീം കോടതി വിധി നടപ്പാക്കിയാല്‍ കേരളത്തില്‍ എത്ര പേര്‍ ഇനി ഫ്ളാറ്റ് വാങ്ങാന്‍ ധൈര്യപ്പെടും എന്ന് ഇത്തരം ചോദ്യം ചോദിക്കുന്നവര്‍ ഉത്തരം പറയുന്നില്ല. തീര ദേശ പരിപാലന നിയമം മാത്രമല്ലല്ലോ ഈ രാജ്യത്തുള്ളത്. 

പാടം നികത്തി വീട് വെച്ചവരുടെ വീട് പൊളിക്കാന്‍ പറയാം; വനം കയ്യേറിയവരുടെ വീടുകളും പൊളിക്കാന്‍ പറയാം. സംഘ പരിവാറുകാര്‍ക്ക് വേണമെങ്കില്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത മോഡലില്‍ കാവുകള്‍ കയ്യേറി കെട്ടിടം വെച്ചവരേയും പഞ്ഞിക്കിടാവുന്നതാണ്. ഒരുകാലത്ത് ഇഷ്ടം പോലെ പാടവും, കാടും, കാവുകളും ഉണ്ടായിരുന്ന സ്ഥലം ആയിരുന്നല്ലോ ഇന്നത്തെ കേരളം. കേരളാ സംസ്ഥാനത്തിന് രെജിസ്‌റ്റ്രേഷന്‍ നികുതിയും, കെട്ടിട നികുതിയും ഒന്നും കിട്ടിയില്ലെങ്കില്‍ സംസ്ഥാന ഖജനാവ് കാലിയാകില്ലേ എന്ന് സുബോധത്തോടെ പലരും ചിന്തിക്കുന്നില്ല. ഇനി ഇതൊന്നും വേണ്ടാ, കണ്‍സ്ട്രക്ഷന്‍ സെക്റ്റര്‍ മുന്നോട്ടു നീങ്ങിയില്ലെങ്കില്‍ കെട്ടിട നിര്‍മാണ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ജന ലക്ഷങ്ങളെ ആണ് അത് ബാധിക്കാന്‍ പോകുന്നതിനുള്ള കാര്യമെങ്കിലും സുബോധമുള്ളവര്‍ മനസിലാക്കണം. കണ്‍സ്ട്രക്ഷന്‍ സെക്റ്ററിനെ പിന്നോട്ടടിക്കുന്ന ഓരോ നീക്കവും ഈ രാജ്യത്തെ ഏറ്റവും സാധാരണക്കാരായ കെട്ടിട നിര്‍മാണ തൊഴിലാളികളെ ആയിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക. 

അതുപോലെ തന്നെ പ്ലംബര്‍, ഇലക്ട്രീഷ്യന്‍, വയര്‍മാന്‍, പെയിന്റ്റര്‍ - ഇത്തരം അനേകം തൊഴിലാളികളാണ് കെട്ടിട നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ആ തൊഴില്‍ സാധ്യതകളാണ് ഭാവിയില്‍ കൊട്ടിയടക്കപ്പെടുന്നത്. മാര്‍ബിള്‍, ടൈല്‍സ്, കമ്പി, സിമന്റ്റ്, പെയിന്റ്റ്, ഹാര്‍ഡ് വെയര്‍, പൈപ്പ് അങ്ങനെ അനേകം നിര്‍മാതാക്കളും വ്യാപാരികളും ഒക്കെ കെട്ടിട നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഇവരുടെ ഒക്കെ കഞ്ഞികുടി സാവധാനത്തില്‍ മുട്ടിക്കണമെന്നുള്ള ഉദ്ദേശ്യമുണ്ടെങ്കില്‍ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാവുന്നതാണ്.

 മരടിലെ ഫ്ളാറ്റുകള്‍ മാത്രമല്ല; കേരളത്തിലേയും ഇന്ത്യയിലേയും അനേകം കെട്ടിടങ്ങളും വീടുകളും ഇങ്ങനെ നിയമത്തിന്റ്റെ പരിപാവനത നിലനിര്‍ത്താന്‍ വേണ്ടി പൊളിക്കാവുന്നതാണ്. അവസാനം പരിപാവനമായ നിയമം മാത്രമേ ബാക്കി കാണാന്‍ സാധ്യതയുള്ളൂ. ഇത്തരത്തിലുള്ള നിയമം നടപ്പാക്കുന്ന പ്രക്രിയയെ ഉദ്ദേശിച്ചാണ് 'സാബത്ത് മനുഷ്യന് വേണ്ടിയാണ്; അല്ലാതെ മനുഷ്യന്‍ സാബത്തിന് വേണ്ടിയല്ല' എന്ന് ക്രിസ്തു പറഞ്ഞിട്ടുള്ളത്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
Join WhatsApp News
സുരേന്ദ്രൻ നായർ 2019-09-17 07:50:15
ചുവർ ഉണ്ടെങ്കിലേ ചിത്രം എഴുതാൻ പറ്റു. ഭൂമിയുടെ നിലനിൽപ്പാണ്‌ അടിസ്ഥാനം. ഇയാളുടെ നിലവിളിക്കു ചേർന്ന വിവരങ്ങളല്ല ചുവടെ കൊടുത്തിരിക്കുന്ന ഔദ്യോഗിക പരിസരം. സുപ്രിംകോടതി ഒരു സംഘ പരിവാർ സ്ഥാപനമായി വ്യാഖ്യാനിക്കുന്ന ലേഖകൻ 345 ഫ്ലാറ്റുകളിൽ സ്വന്തമായി മറ്റു വീടില്ലാത്തവർ എത്രയെന്നും എത്ര വീടുകളിൽ ആൾ താമസമുണ്ടെന്നും അന്വേഷിക്കണം. കോടികൾ വിലമതിക്കുന്ന ആഡംബര ഫ്ലാറ്റുകൾ പലതും അവധിക്കാല ഉല്ലാസ നിലയങ്ങളാണ്. നിയമ വിരുദ്ധമാണെന്നു അറിഞ്ഞുകൊണ്ടാണ് പലരും വാങ്ങിയത്, പണംകൊണ്ട് എല്ലാം ശരിയാക്കാം എന്ന് അഹങ്കരിച്ചു. കൊടുത്ത പണത്തിനു അവർക്ക് അർഹതയുണ്ട് നിയമപരമായി അവർ നീങ്ങണം. ഇത്തരം കയ്യേറ്റങ്ങൾ ഇവിടം മുതലെങ്കിലും അവസാനിക്കണം
observer 2019-09-17 08:40:36
മാറാട് ഫ്‌ളാറ്റിൽ ക്രിസ്ത്യാനി മാത്രമല്ല..
ഇടിക്കി വയനാട് ജില്ലകളിലും അങ്ങനെ തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക