തൊടുപുഴ: കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിനെ സന്ദര്‍ശിച്ച് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍. ജോസഫിന്റെ തൊടുപുഴയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
പല തവണ കണ്ടിരുന്നെങ്കിലും വീട്ടിലെത്തി നേരിട്ട് കണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം തേടാനാണ് എത്തിയതെന്ന് ജോസ് ടോം പറഞ്ഞു. ജോസ് ടോം തന്നെ വീട്ടില്‍ വന്നു കണ്ടതില്‍ സന്തോഷമുണ്ടെന്നും ജോസ് ടോമിനായി പ്രചാരണത്തിനിറങ്ങുമെന്നും ജോസഫും അറിയിച്ചു.
പാലായിലെ പരസ്യപ്രചാരണം അവസാനിക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജോസ് ടോം ജോസഫിനെ കാണാനെത്തിയത്.