Image

പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രണവിനെയും സഫീറിനെയും വെള്ളിയാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു

Published on 17 September, 2019
പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രണവിനെയും സഫീറിനെയും വെള്ളിയാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി പ്രണവിനേയും നാലാം പ്രതി സഫീറിനേയും വെള്ളിയാഴ്ച വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.


പരീക്ഷാ തട്ടിപ്പിന്‍റെ ആസൂത്രണത്തിലും പ്രണവിനും സഫീറിനും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി.


തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയ ഇരുവരും റിമാന്‍ഡിലായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രണവ് പിഎസ്‍സി പൊലീസ് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്.


പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തി ഉത്തരങ്ങള്‍ എസ്‌എംഎസുകാളായി നല്‍കിയതിലെ മുഖ്യസൂത്രധാരന്‍ പ്രണവെന്നാണ് മറ്റ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. ഈ സാചര്യത്തില്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ചുള്ള പ്രണവിന്‍റെ മൊഴി നിര്‍ണായകമാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക