ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചൊവ്വാഴ്ച 69ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം സ്വന്തം സംസ്ഥാനമായ ഗുജറാത്തിലായിരിക്കും.
പ്രധാനമന്ത്രിയുടെ ജന്മദിനം ചൊവ്വാഴ്ച ബി.ജെ.പി. വിവിധ പരിപാടികളോടെ ആഘോഷിക്കും. 14നു തുടങ്ങി 20നു തീരുന്ന ‘സേവാ സപ്താഹ’ത്തിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ശുചീകരണം, ആരോഗ്യപരിപാലനനേത്ര പരിശോധന ക്യാമ്പുകള്‍, രക്തദാനം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.