Image

ധനുഷ് ചിത്രത്തിലൂടെ ജോജു ജോര്‍ജ് തമിഴിലേക്ക്

Published on 16 September, 2019
ധനുഷ് ചിത്രത്തിലൂടെ ജോജു ജോര്‍ജ് തമിഴിലേക്ക്


കൊച്ചു വേഷങ്ങളില്‍ തുടങ്ങി, സഹ നടനായി എത്തി ഇപ്പോള്‍ നായകനായി തിളങ്ങുകയാണ് ജോജു ജോര്‍ജ്. മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കവെ തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. ധനുഷ് നായകനാകുന്ന ചിത്രത്തിലൂടെയാണ് ജോജുവിന്റെ അരങ്ങേറ്റം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ആരംഭിച്ചു

വൈനോട്ട് സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാക്കള്‍ തന്നെയാണ് ജോജുവിന്റെ തമിഴ് അരങ്ങേറ്റം ഉറപ്പിച്ച് ട്വീറ്റ് ചെയ്തത്. ധനുഷ്‌കാര്‍ത്തിക് സുബ്ബരാജ് ടീമിന്റെ ചിത്രത്തിലാണ് ജോജുവും അഭിനയിക്കുന്നത്. 

ചിത്രത്തില്‍ അഭിനയിക്കാനായി ജോജു ലണ്ടനിലെത്തി. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഹോളിവുഡ്  സിനിമ ബ്രേവ് ഹേര്‍ട്ടിലെ താരം  ജെയിംസ് കോസ്‌മോയും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക