Image

കല കുവൈറ്റ് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു

Published on 16 September, 2019
കല കുവൈറ്റ് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫിന്റാസ് എ യൂണിറ്റും മെഹബുള്ള സി യൂണിറ്റും സംയുക്തമായി മാപ്പിളപ്പാട്ടുമത്സരം സംഘടിപ്പിച്ചു.

അബുഹലീഫ കല സെന്ററില്‍ നടന്ന മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ വിനായക് വര്‍മ്മ ഒന്നാം സ്ഥാനവും സജര്‍ രണ്ടാംസ്ഥാനവും താജുദ്ധീന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ സിനി നിയാസ് ഒന്നാം സ്ഥാനവും വസന്ത രണ്ടാംസ്ഥാനവും സിന്ധു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അബുഹലീഫ കല സെന്ററില്‍ വച്ചു നടന്ന മാപ്പിളപ്പാട്ടുമത്സരം കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത് ഉദ്ഘാടനം ചെയ്തു. മെഹബുള്ള സി യൂണിറ്റ് എസ്സിക്യൂട്ടീവ് അംഗം സുഭാഷ് അധ്യക്ഷനായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം എംപി മുസഫര്‍ മേഖല പ്രസിഡന്റ് നാസര്‍ കടലുണ്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഫിന്റാസ് എ യൂണിറ്റ് കണ്‍വീനര്‍ ആര്‍ പി സുരേഷ് സ്വാഗതമാശംസിച്ച ഉദ്ഘാടന ചടങ്ങിന് മെഹബുള്ള സി യൂണിറ്റ് കണ്‍വീനര്‍ അരുണ്‍ നന്ദിയും രേഖപ്പെടുത്തി. വിജയികള്‍ക്ക് കേന്ദ്ര കമ്മിറ്റി അംഗം രംഗന്‍, എംപി മുസഫര്‍, അബു ഹലീഫ മേഖല സെക്രട്ടറി ജിതിന്‍ പ്രകാശ്, പ്രസിഡന്റ് നാസര്‍ കടലുണ്ടി, മേഖല എസ്സിക്യൂട്ടീവ് അംഗങ്ങളായ പ്രവീഷ് വിജയന്‍, വിജേഷ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരങ്ങളുടെ വിധിനിര്‍ണയം നടത്തിയ സമീര്‍ വെള്ളയില്‍, ബിജു തിക്കോടി എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ആര്‍ പി സുരേഷ്, അരുണ്‍ എന്നിവര്‍ കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക