Image

വടക്കാഞ്ചേരി പീഡനക്കേസ്, പരാതി വ്യാജമെന്ന്, അന്വേഷണം അവസാനിപ്പിച്ചു

Published on 16 September, 2019
വടക്കാഞ്ചേരി പീഡനക്കേസ്, പരാതി വ്യാജമെന്ന്, അന്വേഷണം അവസാനിപ്പിച്ചു
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തരവകുപ്പ്. യുവതിയുടെ പരാതി വ്യാജമാണെന്നും ആരോപണത്തില്‍ തെളിവില്ലെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വടക്കാഞ്ചേരി സി.പി.എം കൗണ്‍സിലര്‍ ജയന്തനെതിരെയായിരുന്നു യുവതിയുടെ പരാതി.

2016ല്‍ കേസ് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2016 നവംബര്‍ 16ന് അനില്‍ അക്കരെ എം.എല്‍.എ മുഖ്യമന്ത്രിക്ക് അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.കേസ് അട്ടിമറിച്ചെന്ന് അനില്‍ അക്കരെ എം.എല്‍.എ പ്രതികരിച്ചു.

ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ പീഡനത്തിനിരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. രണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം ഉണ്ടായതെന്നും പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും ആരോപിച്ചായിരുന്നു യുവതി അന്ന് രംഗത്തെത്തിയത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം വാര്‍ത്ത സമ്മേളനത്തിലെത്തിയായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക