Image

ഏറ്റവുമധികം ആളുകളുടെ മാതൃഭാഷ ഹിന്ദിയല്ല; അമിത് ഷായുടെ വാദങ്ങള്‍ തെറ്റ്!!

Published on 16 September, 2019
ഏറ്റവുമധികം ആളുകളുടെ മാതൃഭാഷ ഹിന്ദിയല്ല; അമിത് ഷായുടെ വാദങ്ങള്‍ തെറ്റ്!!

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും കൂടുതല്‍പ്പേര്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ വാദങ്ങള്‍ തെറ്റെന്ന് തെളിയിച്ച്‌ സെന്‍സസ് കണക്കുകള്‍.

2011ലെ സെന്‍സെസ് റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള കണക്കുകളാണ് അമിത് ഷായുടെ വാദങ്ങള്‍ പൊളിക്കുന്നത്.

ജനസംഖ്യയുടെ 43.63 ശതമാനം ഹിന്ദി സംസാരിക്കുന്നവരാണെങ്കിലും
തനത് ഹിന്ദി മാതൃഭാഷയാക്കിയിരിക്കുന്നത് ജനസംഖ്യയുടെ 26 ശതമാനം (32.22 കോടി) ആളുകള്‍ മാത്രമാണ്.

ഹിന്ദിയുടെ അമ്ബതിലേറെ വകഭേദങ്ങളാണ് ബാക്കിയുള്ളവരുടെ മാതൃഭാഷ.
ബിഹാറിലെ ഗ്രാമപ്രദേശങ്ങളും ഉത്തര്‍പ്രദേശിന്‍റെ ചില പ്രദേശങ്ങളിലും ഉള്‍പ്പടെ അഞ്ചു കോടിയിലേറെപ്പേര്‍ സംസാരിക്കുന്ന ഭോജ്പുരിയാണ് ഇതില്‍ പ്രധാനം.

ബിഹാറിലെ മധുബനി, ദര്‍ബംഗ തുടങ്ങിയ ജില്ലകളില്‍ സോതിപുര അഥവാ സെന്‍ട്രല്‍ മൈഥിലിയാണ് സംസാരഭാഷ.

ഇതോടൊപ്പം സന്താളി, ദോഗ്രി, സിന്ധി, കശ്മീരി, ബോഡോ തുടങ്ങിയ പ്രാദേശിക ഭാഷകളും ഹിന്ദി മേഖലകളെന്ന് കരുതപ്പെടുന്ന ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ നിലവിലുണ്ട്.

ഹിന്ദിയോ അതിന്റെ വകഭേദങ്ങളോ അല്ലാത്ത ഭാഷ സംസാരിക്കുന്നവര്‍ ജനസംഖ്യയുടെ 56 ശതമാനത്തിലേറെയുണ്ട്.

എട്ടു ശതമാനത്തിലേറെപ്പേര്‍ സംസാരിക്കുന്ന ബംഗാളിയാണ് ഏറ്റവും കൂടുതല്‍പ്പേര്‍ സംസാരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഭാഷ.

രാജ്യത്തെ ഏറ്റവും കൂടുതല്‍പ്പേര്‍ സംസാരിക്കുന്ന ഭാഷയെന്ന നിലയില്‍ ഹിന്ദിക്ക് പൊതുഭാഷയാകാന്‍ കഴിയുമെന്നായിരുന്നു അമിത് ഷായുടെ വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക